മമ്മൂട്ടി-മഞ്ജു വാര്യര്‍ സിനിമയായ ദി പ്രീസ്റ്റ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. കൊവിഡിന് ശേഷം സെക്കന്‍റ് ഷോകള്‍ വീണ്ടും ആരംഭിച്ചതിന് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു ദി പ്രീസ്റ്റ്. സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന സിനിമയുടെ വിജയത്തിന് കാരണക്കാരായ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നടി മഞ്ജുവാര്യര്‍. ചിത്രം വിജയിച്ചതിനോടൊപ്പം കുടുംബപ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നതിലാണ് കൂടുതല്‍ സന്തോഷമെന്നും മഞ്‍ജു വാര്യര്‍ പറയുന്നു.
'ദി പ്രീസ്റ്റ്' സിനിമയെ വിജയമാക്കി തീര്‍ത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍ - manju warrier latest video news
നവാഗതനായ ജോഫിന്‍.ടി.ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്
'നമസ്‍കാരം, ദി പ്രീസ്റ്റ് എന്ന സിനിമ റിലീസായി. നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയെ കുറിച്ച് എനിക്ക് ചില സന്തോഷങ്ങളുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. ഞാന്‍ മമ്മൂക്കയുടെ കൂടെ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. അതിനൊപ്പം തന്നെ ജോഫിന്‍ എന്ന പുതുമുഖ സംവിധായകന്‍റെ കഴിവ് പുറത്തെടുത്ത ആന്‍റോ ചേട്ടനും ബി.ഉണ്ണികൃഷ്‍ന്‍ സാറും, ഇവരെല്ലാവരും കൂടെ തന്നെ നിര്‍മിക്കുന്ന വളരെ അധികം പ്രതിഭയുള്ള അഭിനേതാക്കള്‍ അഭിനയിച്ച നല്ലൊരു സിനിമയാണ് സിനിമയാണ് ദി പ്രീസ്റ്റ്. ഇതിനെക്കാളുമൊക്കെ എനിക്ക് ഏറെ സന്തോഷം തോന്നിയത് ഏറെക്കാലം കഴിഞ്ഞ് ഇന്‍ഡസ്‍ട്രി വീണ്ടും സജീവമാകുമ്പോള്‍ തിയേറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ എത്തുന്നുവെന്നതാണ്. കുടുംബപ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് കൊണ്ടുവരാനായിട്ട് പ്രധാന പങ്കുവഹിച്ച ഒരു സിനിമ കൂടിയാണ് ദി പ്രീസ്റ്റ് എന്നറിഞ്ഞപ്പോള്‍ അതില്‍ ഒരു പ്രധാനപ്പെട്ട ഭാഗം വഹിക്കാന്‍ എനിക്കും സാധിച്ചുവെന്നറിയുന്നതിലാണ് സന്തോഷവും അഭിമാനവും തോന്നുന്നത്. തിയേറ്ററിലേക്ക് വന്നവര്‍ക്ക് നന്ദി... ഇനി കാണാനുള്ളവരും തിയേറ്ററില്‍ വന്ന് തന്നെ കാണണം. ഞങ്ങള്‍ക്ക് തന്ന സ്‍നേഹത്തിനും പ്രോത്സാഹനത്തിനും മലയാളി പ്രേക്ഷകരോട് മനസ് നിറഞ്ഞ സ്നേഹം അറിയിക്കുന്നു' മഞ്ജു വാര്യര്‍ പറഞ്ഞു. നവാഗതനായ ജോഫിന്‍.ടി.ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.