പ്രശസ്‌ത ഇംഗ്ലീഷ് സാഹിത്യകാരൻ ചാൾസ് ഡിക്കൻസിന്‍റെ നോവൽ ഡേവിഡ് കോപ്പർഫീൽഡിനെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് 'ദി പേഴ്‌സണൽ ഹിസ്റ്ററി ഓഫ് ഡേവിഡ് കോപ്പർഫീൽഡ്'. ഈ വർഷം തുടക്കത്തിൽ യുകെയിൽ റിലീസ് ചെയ്‌ത ഇംഗ്ലീഷ് ചിത്രം ഇന്ത്യയിലും പ്രദർശനത്തിന് എത്തുന്നു. ദേവ് പട്ടേൽ നായകനാകുന്ന ചിത്രം ഈ മാസം 11ന് ഇന്ത്യൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
'ദി പേഴ്‌സണൽ ഹിസ്റ്ററി ഓഫ് ഡേവിഡ് കോപ്പർഫീൽഡ്' ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു
ചാൾസ് ഡിക്കൻസിന്‍റെ ക്ലാസിക്ക് നോവൽ ഡേവിഡ് കോപ്പർഫീൽഡിനെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം ഈ മാസം 11ന് ഇന്ത്യൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ചാൾസ് ഡിക്കൻസിന്‍റെ ക്ലാസിക്കിന്‍റെ നൂതന വ്യാഖ്യാനമാണ് സിനിമയിലൂടെ സംവിധായകൻ അർമാണ്ടോ ഇനുച്ചി ആവിഷ്കരിക്കുന്നത്. അനാഥനായ ഡേവിഡ് കോപ്പർഫീൽഡ് എന്ന ബാലനിൽ നിന്നും വിക്‌ടോറിയൻ കാലഘട്ടത്തിലെ വിശ്വവിഖ്യാതനായ എഴുത്തുകാരനായി വളരുന്ന നായകന്‍റെ കഥയാണ് ദി പേഴ്‌സണൽ ഹിസ്റ്ററി ഓഫ് ഡേവിഡ് കോപ്പർഫീൽഡിൽ വിവരിക്കുന്നത്.
ഹ്യൂ ലോറി, ബെനഡിക്‌ട് വോങ് എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേ സമയം, കൊവിഡ് പശ്ചാത്തലത്തിൽ ദേവ് പട്ടേലിന്‍റെ നിർമാണം പൂർത്തിയാക്കിയ ദി ഗ്രീൻ നൈറ്റ് എന്ന ഫാന്‍റസി ചിത്രത്തിന്‍റെ റിലീസ് നീളുകയാണ്.