അച്ഛനും മകനും ചേര്‍ന്ന് ഒരു സിനിമ സംവിധാനം ചെയ്യുന്നു. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാകാം ഇത്തരമൊരു സംഭവം..... സംവിധായകനും നടനുമായ ലാലും മകന്‍ ജീന്‍ പോള്‍ ലാലെന്ന ലാല്‍ ജൂനിയറും ഒരുമിച്ചാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 'സുനാമി' എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് നടന്‍ അജു വര്‍ഗീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്ററില്‍ സംവിധാനം എന്നതിന് താഴെ ഇപ്പോള്‍ ലാല്‍ ആന്‍റ് ലാല്‍ ജൂനിയര്‍ എന്നാണുള്ളത്. അജു വര്‍ഗീസും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ആദ്യമായാണ് ഒരു അച്ഛനും മകനും ഒരുമിച്ച് സംവിധാനം ചെയ്യുന്നത്... സ്‌നേഹം... എ ലാല്‍ ആന്‍റ് ജൂനിയര്‍ ഫിലിം' പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അജു വര്‍ഗീസ് കുറിച്ചു.
സംവിധാനം അപ്പനും മകനും ചേര്‍ന്ന്; സുനാമിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അജു വര്‍ഗീസ് - Tsunami is directed by actor and director Lal and his son Jean Paul Lal
സുനാമിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് അജു വര്‍ഗീസാണ് നടന്‍ ലാലും മകന്‍ ജീന്‍ പോള്‍ ലാലും ഒരുമിച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്ന വിവരം അറിയിച്ചത്
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ സ്വിച്ചോണ്‍ ചടങ്ങിന്‍റെ പോസ്റ്ററുകളില്‍ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനവും അച്ഛന്‍ ലാല്‍ തിരക്കഥയുമെന്നാണ് എഴുതിയിരുന്നത്. കഴിഞ്ഞ 25നാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഡ്രൈവിങ് ലൈസന്‍സാണ് ജീന്‍ പോള്‍ ലാല്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. ദിലീപ് ചിത്രം കിങ് ലയറായിരുന്നു ലാലിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം നിര്‍മിക്കുന്നത് ലാലിന്‍റെ മരുമകന്‍ അലന്‍ ആന്‍റണിയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ അണ്ടര്‍ വേള്‍ഡ് എന്ന ആസിഫ് അലി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടന്‍ കൂടിയാണ് ജീന്‍ പോള്‍ ലാല്‍.