വാഗ്‌വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കുെമാടുവില്‍ പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ വര്‍ത്തമാനം റിലീസിനൊരുങ്ങുന്നു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‌ത സിനിമ ഫെബ്രുവരി 19ന് തിയേറ്ററുകളില്‍ എത്തും. തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്താണ് റിലീസ് തിയ്യതി പുറത്തുവിട്ടത്. 'തിരസ്‌കാരങ്ങളെ അതിജീവിച്ച് വര്‍ത്തമാനം എത്തുന്നു'വെന്നാണ് പുതിയ പോസ്റ്ററിനൊപ്പം ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ദേശവിരുദ്ധവും മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണ് വര്‍ത്തമാത്തിന്‍റെ പ്രമേയം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്. അനുമതി നിഷേധിച്ചതോടെ സിനിമാരംഗത്ത് നിന്ന് അടക്കം നിരവധി പേര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. തുടര്‍ന്ന് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറിയ മാറ്റങ്ങളോടെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത്.
-
തിരസ്ക്കാരങ്ങളെ അതിജീവിച്ച് വർത്തമാനം എത്തുന്നു
Posted by Aryadan Shoukath on Friday, January 15, 2021
കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സഖാവിന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‌ത സിനിമ കൂടിയാണ് വര്‍ത്തമാനം. റോഷന്‍ മാത്യുവാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, നിര്‍മല്‍ പാലാഴി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഴകപ്പനാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്‍റെയും വിശാല്‍ ജോണ്‍സന്‍റെയും വരികള്‍ക്ക് രമേശ് നാരായണനും ഹിഷാം അബ്ദുള്‍ വഹാബുമാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.