മൂന്ന് ഓസ്‌കർ ജേതാക്കളായ താരങ്ങൾ ഒരു ചിത്രത്തിനായി ഒന്നിക്കുകയാണ് 'ദി ലിറ്റിൽ തിങ്‌സി'ലൂടെ. സേവിങ് ബാങ്ക്സ് ദി ഫൗണ്ടർ, ദി ഹൈവേമാൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺ ലീ ഹാൻകോക്ക് ഒരുക്കുന്ന ഹോളിവുഡ് ചിത്രത്തിൽ ഡെന്‍സല്‍ വാഷിംഗ്ടൺ, ജറേഡ് ലെറ്റോ, റാമി മാലെക് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സൈക്കോളജിക്കൽ ത്രില്ലറായി നിർമിക്കുന്ന ദി ലിറ്റിൽ തിങ്‌സിന്‍റെ ട്രെയിലർ പുറത്തുവിട്ടു.
മൂന്ന് ഓസ്‌കർ ജേതാക്കള്‍ ഒരുമിച്ച് ; 'ദി ലിറ്റിൽ തിങ്‌സ്' ട്രെയിലർ പുറത്തിറങ്ങി - Rami Malek film news
ഡെന്‍സല്‍ വാഷിംഗ്ടൺ, ജറേഡ് ലെറ്റോ, റാമി മാലെക് എന്നീ അക്കാദമി പുരസ്‌കാര ജേതാക്കളായ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർക് ജോൺസൺ എന്ന ഓസ്കർ, എമ്മി അവാർഡ് ജേതാവാണ് സഹ നിർമാതാവ്.
2002ൽ ട്രെയിനിംഗ് ഡേ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്‌കർ സ്വന്തമാക്കിയ ആഫ്രോ- അമേരിക്കന്‍ വംശജനായിരുന്നു ഡെന്‍സല്‍ വാഷിംഗ്ടൺ. 2019ൽ ബൊഹീമിയൻ റാപ്‌സഡിയിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി പുരസ്‌കാരം സ്വന്തമാക്കിയ റമി മാലെക് ദി ലിറ്റിൽ തിങ്‌സിലെ മറ്റൊരു കേന്ദ്രവേഷം ചെയ്യുന്നു. ഡാലസ് ബയേഴ്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സഹനടനുള്ള അക്കാദമി അവാർഡ് നേടിയ ജറേഡ് ലെറ്റോയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
ഓസ്കർ, എമ്മി അവാർഡ് ജേതാവായ മാർക് ജോൺസണും ഹാൻകോക്കും ചേർന്നാണ് ത്രില്ലർ നിർമിക്കുന്നത്. പ്രശസ്‌ത ഹോളിവുഡ് നിർമാണ കമ്പനിയായ വാർണർ ബ്രോസാണ് ദി ലിറ്റിൽ തിങ്‌സിന്‍റെ വിതരണക്കാർ.