നടന്‍ സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്‌ത ദീപക് പറമ്പോല്‍ സിനിമ ദി ലാസ്റ്റ് ടു ഡെയ്‌സിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നീ സ്ട്രീമില്‍ മെയ് 27 മുതല്‍ സ്ട്രീമിങ് ആരംഭിക്കുന്ന സിനിമ ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. ദീപക് പറമ്പോലിന് പുറമെ ധര്‍മജന്‍ ബോള്‍ഗാട്ടി, നന്ദന്‍ ഉണ്ണി, അതിഥി രവി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ടൊവിനോ തോമസ് തുടങ്ങി മലയാള സിനിമയിലെ മുന്‍നിര താരങ്ങളുടെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്‌തത്. ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ത്രില്ലര്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയിലര്‍.
ദീപക് പറമ്പോലിന്‍റെ ത്രില്ലര്‍ 'ദി ലാസ്റ്റ് ടു ഡെയ്‌സ്' ട്രെയിലര്‍ എത്തി - ദി ലാസ്റ്റ് ടു ഡെയ്‌സ് സിനിമ
നീ സ്ട്രീമില്‍ മെയ് 27 മുതല്‍ സ്ട്രീമിങ് ആരംഭിക്കുന്ന സിനിമ ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. ദീപക് പറമ്പോലിന് പുറമെ ധര്‍മജന്‍ ബോള്‍ഗാട്ടി, നന്ദന്‍ ഉണ്ണി, അതിഥി രവി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്
സിനിമയിലെ ഒരു സുപ്രധാന കഥാപാത്രത്തെ ഒരു ജനപ്രിയ നടന്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ നടന്‍റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സംവിധായകന്‍ സന്തോഷ് ലക്ഷ്മണും നവനീത് രഘുവും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ധര്‍മ്മ ഫിലിംസിന്‍റെ ബാനറില്‍ സുരേഷ് നാരായണനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഫൈസല്‍ അലിയാണ് കാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. അര്‍ജുന്‍ രാജ്, സെജോ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ നടനാണ് ദീപക് പറമ്പോല്‍.
Also read: 'ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട് സര്‍ക്കാരിനെ പഴിക്കുന്നതെന്തിന്?' ഖുശ്‌ബു ചോദിക്കുന്നു