കേരളം

kerala

ETV Bharat / sitara

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ ഇനി ആമസോൺ പ്രൈമിലും - jeo baby news

നീ സ്ട്രീമിലൂടെ റിലീസിനെത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ ആമസോൺ പ്രൈം വീഡിയോയിലൂടെയും പ്രദർശനത്തിനെത്തി. സിനിമ ചർച്ച ചെയ്യുന്ന വിഷയത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ചിത്രം റി- റിലീസ് ചെയ്യുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ സിനിമ വാർത്ത  ആമസോൺ പ്രൈം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ വാർത്ത  നിമിഷ സജയൻ സുരാജ് വെഞ്ഞാറമൂട് വാർത്ത  മഹത്തായ ഇന്ത്യൻ അടുക്കള സിനിമ വാർത്ത  മഹത്തായ ഭാരതീയ അടുക്കള ഒടിടി ആമസോൺ വാർത്ത  amazon prime video re release news  amazon prime video the great indian kitchen news  jeo baby news  suraj venjaramood nimisha sajyan news
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ ഇനി ആമസോൺ പ്രൈമിലും

By

Published : Apr 2, 2021, 3:58 PM IST

പുരുഷാധിപത്യത്തിന്‍റെ മുഖത്തേക്ക് അഴുക്കുവെള്ളം ഒഴിച്ച് പ്രതികരിച്ച മഹത്തായ ഭാരതീയ അടുക്കള. തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന താരങ്ങളായെത്തിയ മലയാളചിത്രം നീ സ്ട്രീമിലൂടെ ജനുവരി 15നായിരുന്നു റിലീസ് ചെയ്‌തത്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇന്നു മുതൽ ആമസോൺ പ്രൈം വീഡിയോയിലും പ്രദർശനത്തിനെത്തി.

വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയതിനാലാണ് സിനിമ ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുന്നതെന്ന് സംവിധായകൻ ജിയോ ബേബി ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ഒപ്പം സിനിമയെ പിന്തുണച്ച പ്രേക്ഷകർക്ക് സംവിധായകൻ നന്ദിയുമറിയിച്ചു. തുടക്കത്തിൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരസിച്ച സിനിമ കൈകാര്യം ചെയ്‌ത വിഷയത്തിന്‍റെ പ്രാധാന്യത്തിലാണ് ആമസോൺ പ്രൈം വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയത്.

അടുക്കളയിലേക്ക് ഒതുക്കിമാറ്റപ്പെടുന്ന സ്ത്രീ സമൂഹത്തിന്‍റെ ശബ്‌ദമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സിനിമ കൈകാര്യം ചെയ്‌ത വിഷയത്തിന്‍റെ പ്രാധാന്യത്തിൽ ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ ചർച്ചയായിരുന്നു. കൂടാതെ, തമിഴിലേക്ക് ചിത്രം റീമേക്കിനുമൊരുങ്ങുന്നുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details