കേരളം

kerala

ETV Bharat / sitara

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ' നീ സ്ട്രീമിലൂടെ പ്രദർശനത്തിനൊരുങ്ങുന്നു - suraj venjaramood nimisha sajayan film news

പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ നീ സ്ട്രീമിൽ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ' റിലീസ് ചെയ്യും

great indian kitchen  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ വാർത്ത  നീ സ്ട്രീം സിനിമ റിലീസ് മലയാളം വാർത്ത  തൊണ്ടിമുതലും ദൃക്‌സാക്ഷിയും വാർത്ത  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ റിലീസ് വാർത്ത  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ വാർത്ത  സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും സിനിമ റിലീസ് വാർത്ത  ഓണ്‍ലൈൻ റിലീസ് മലയാളം പുതിയ വാർത്ത  ജിയോ ബേബി സംവിധാനം വാർത്ത  the great indian kitchen movie release via ott platform news  suraj venjaramood film news  suraj venjaramood nimisha sajayan film news  nee stream film news
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ' നീ സ്ട്രീമിലൂടെ പ്രദർശനത്തിനൊരുങ്ങുന്നു

By

Published : Jan 6, 2021, 9:12 PM IST

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ജോഡികൾ വീണ്ടും ഒന്നിച്ചെത്തുന്ന മലയാളചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ'. വിവാഹത്തിന് ശേഷം അടുക്കളയും പാചകവുമായി ഒതുങ്ങിപ്പോകുന്ന സ്‌ത്രീസമൂഹത്തെ വളരെ രസകരമായി അവതരിപ്പിച്ച് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്.

ഇപ്പോഴിതാ ചിത്രം ഉടൻ പ്രദർശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ' ഓണ്‍ലൈൻ റിലീസായാണ് ഒരുങ്ങുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ നീ സ്ട്രീമിലൂടെ പ്രദർശനത്തിനെത്തും. എന്നാൽ, സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

സൂരജ് എസ്. കുറുപ്പാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ സംഗീതമൊരുക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയത്. ലോക്ക് ഡൗൺ സമയത്ത് മിനിസ്‌ക്രീനിലൂടെ റിലീസ് ചെയ്‌ത ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്സിന്‍റെ സംവിധായകനാണ് ജിയോ ബേബി. സാലു കെ. തോമസാണ് ഛായാഗ്രഹകൻ. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ് നിർവഹിക്കുന്നു. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ്. രാജ് എന്നിവരാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ നിർമാതാക്കൾ.

അതേ സമയം, സിനിമാ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ ദൃശ്യം 2വിന് ശേഷം ഒടിടി റിലീസ് പ്രഖ്യാപിക്കുന്ന പുതിയ ചിത്രം കൂടിയാണിത്.

ABOUT THE AUTHOR

...view details