ജനുവരി 15ന് നീ സ്ട്രീം എന്ന ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശനത്തിനെത്തുകയും നല്ല അഭിപ്രായത്തോടെ ഇപ്പോഴും സ്ട്രീമിങ് തുടരുകയും ചെയ്യുന്ന സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്‌ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ സിനിമ വീടിന്‍റെ അകത്തളങ്ങളില്‍ നിന്നുള്‍പ്പടെ സ്ത്രീകള്‍ നേരിടുന്ന അസമത്വവും അടിച്ചമര്‍ത്തലുകളും ചൂണ്ടിക്കാട്ടുന്നതാണ്. വലിയ ചര്‍ച്ചകള്‍ക്കടക്കം ചിത്രത്തിലെ ഓരോ രംഗങ്ങളും വഴിവെച്ചിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന്‍ ജിയോ ബേബി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പൈറേറ്റഡ് കോപ്പി കണ്ടവര്‍ അക്കൗണ്ടിലേക്ക് പണം അയക്കുന്നൂ.... സ്നേഹം മനുഷ്യരേ...'-ജിയോ ബേബി - director jeo baby latest facebook post
നീ സ്ട്രീമിലൂടെ സിനിമ കാണാന്‍ സാധിക്കാത്ത പ്രേക്ഷകര്‍ ടെലിഗ്രാമില്‍ പൈറേറ്റഡ് കോപ്പി കണ്ട് 140 രൂപ പ്രൊഡ്യൂസര്‍ക്ക് കൊടുക്കാന്‍ താല്‍പര്യമുള്ളതായി അറിയിച്ച് നിരന്തം വിളിക്കുകയാണ് എന്നാണ് ജിയോ ബേബി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്
നീ സ്ട്രീമിലൂടെ സിനിമ കാണാന്‍ സാധിക്കാത്ത പ്രേക്ഷകര്‍ ടെലിഗ്രാമില്‍ പൈറേറ്റഡ് കോപ്പി കണ്ട് 140 രൂപ പ്രൊഡ്യൂസര്‍ക്ക് കൊടുക്കാന്‍ താല്‍പര്യമുള്ളതായി അറിയിച്ച് നിരന്തം വിളിക്കുകയാണ് എന്നാണ് ജിയോ ബേബി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ ടെലിഗ്രാമില്‍ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസര്‍ക്ക് തരണം എന്ന് പറഞ്ഞ് നിരവധി കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. അവര്‍ അക്കൗണ്ടില്‍ പണം ഇടുകയും ചെയ്യുന്നു. സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ...? സ്‌നേഹം മനുഷ്യരേ' എന്നാണ് ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിച്ചെത്തിയ ചിത്രം കൂടിയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.