നാഗാർജുനയുടെ പിറന്നാൾ ദിനത്തിൽ തെലുങ്ക് സൂപ്പർസ്റ്റാറിന്‍റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ആക്ഷൻ എന്‍റർടെയ്‌നറായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ടാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. 'ദി ഗോസ്റ്റ്' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.
പ്രവീണ്‍ സട്ടാരു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക കാജൽ അഗർവാളാണ്. രക്തം പുരണ്ട വാളേന്തി നിൽക്കുന്ന നായകനും, നാഗാർജുനയ്ക്ക് മുന്നിൽ കീഴടങ്ങി സാഷ്‌ടാംഗം നമിക്കുന്ന വിദേശികളെയുമാണ് ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്.
നാരായണ്‍ കെ. ദാസ് നരംഗ്, പുഷ്‍കര്‍ റാംമോഹന്‍ റാവു, ശരത്ത് മാരാര്‍ എന്നിവർ ചേർന്നാണ് ആക്ഷൻ ചിത്രം നിർമിക്കുന്നത്. ലണ്ടനാണ് ദി ഗോസ്റ്റിന്‍റെ കഥാപശ്ചാത്തലമെന്നതും പോസ്റ്ററിൽ കാണാം.