കേരളം

kerala

ETV Bharat / sitara

സിനിമാ ലൊക്കേഷനുകളില്‍ എക്സൈസ് വകുപ്പ് പരിശോധന തുടങ്ങി

പരിശോധനയില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരും

By

Published : Dec 13, 2019, 11:43 PM IST

The Excise Department has begun inspection at movie locations  സിനിമാ ലൊക്കേഷനുകളില്‍ എക്സൈസ് വകുപ്പ് പരിശോധന തുടങ്ങി  എക്സൈസ് വകുപ്പ്  സിനിമാ ലൊക്കേഷനുകളില്‍ എക്സൈസ് വകുപ്പ് പരിശോധന  സിനിമാ ലൊക്കേഷനുകള്‍  കൊച്ചി  മയക്കുമരുന്ന് ഉപയോഗം  The Excise Department  inspection at movie locations  Excise Department has begun inspection at movie locations
സിനിമാ ലൊക്കേഷനുകളില്‍ എക്സൈസ് വകുപ്പ് പരിശോധന തുടങ്ങി

കൊച്ചി: സിനിമാ ലൊക്കേഷനുകളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന സിനിമാ നിർമാതാക്കളുട ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് പരിശോധന തുടങ്ങി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എക്സൈസ് അഡീഷണൽ കമ്മീഷണർ സാം ക്രിസ്റ്റി പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരും. ഏതൊക്കെ ലൊക്കേഷനുകളിലാണ് പരിശോധന നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് എവിടെയായാലും പരിശോധന നടത്താൻ എക്സൈസിന് അധികാരമുണ്ടെന്നും മറ്റ് തടസങ്ങളില്ലെന്നും അദ്ദേഹം ആലുവയിൽ പറഞ്ഞു. പരിശോധന ആവശ്യപ്പെട്ട് നിർമാതാക്കൾ നടത്തിയ പത്രസമ്മേളനം മാത്രമല്ല മറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു പരിശോധനയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കായിക താരങ്ങൾക്ക് ഡ്രോപ്പ് പരിശോധ നടത്തുന്നത് പോലെ നടി നടന്മാർക്ക് പരിശോധനയൊന്നും ഇല്ലല്ലോയെന്നും അദേഹം പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തെയും വിപണനത്തെയും കുറിച്ച് ആര് പരാതികൾ ഉന്നയിച്ചാലും, അത്തരത്തിലുള്ള വാർത്തകൾ ശ്രദ്ധയിൽപെട്ടാലും എക്സൈസ് വകുപ്പ് പരിശോധന നടത്താറുണ്ടെന്നും അഡീഷണൽ കമ്മീഷണർ സാം ക്രിസ്റ്റി വ്യക്തമാക്കി.

നടന്‍ ഷെയിന്‍ നിഗത്തെ ബഹിഷ്കരിക്കുന്നത് സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിനിടെയാണ് നിര്‍മാതാക്കള്‍ സെറ്റുകളില്‍ ലഹരി ഉപയോഗമുണ്ടെന്ന് ആരോപിച്ചത്. കൊച്ചി കേന്ദ്രീകരിച്ചുള്ള ചില ലൊക്കേഷനുകളിലാണ് എക്സൈസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details