പ്രേക്ഷകരുടെ പ്രിയ സൂപ്പർതാരം ബാറ്റ്മാന്‍റെ കുപ്പായമണിഞ്ഞ റോബർട്ട് പാറ്റിൻസണിന്‍റെ ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നത്. ജോർജ് ക്ലൂണി, ക്രിസ്റ്റ്യൻ ബെയ്ൽ, ബെൻ അഫ്ലെക്ക് തുടങ്ങിയ താരങ്ങൾക്ക് ശേഷം ബാറ്റ്മാന്‍റെ കുപ്പായമണിയുന്ന നടനാണ് റോബർട്ട് പാറ്റിന്‍സണ്‍. സംവിധായകൻ മാറ്റ് റീവ്സാണ് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ദി ബാറ്റ്മാനെന്നാണ് ചിത്രത്തിന്‍റെ പേര്. സിനിമയുടെ ഫസ്റ്റ്ലുക്ക് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ബാറ്റ്മാന്‍റെ പുതിയ മുഖമായി റോബര്‍ട്ട് പാറ്റിന്‍സണ്‍; 'ദി ബാറ്റ്മാന്‍' ഫസ്റ്റ്ലുക്ക് ടീസറെത്തി
സംവിധായകൻ മാറ്റ് റീവ്സാണ് റോബര്‍ട്ട് പാറ്റിന്‍സണിന്‍റെ ബാറ്റ്മാനായുള്ള ചിത്രങ്ങളും ഫസ്റ്റ്ലുക്ക് ടീസറും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ദി ബാറ്റ്മാനെന്നാണ് ചിത്രത്തിന്‍റെ പേര്
ബാറ്റ്മാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. കഴിഞ്ഞ രണ്ട് സിനിമകളില്‍ ബാറ്റ്മാനായി അവതരിപ്പിച്ച ബെന്‍ അഫ്ലെക്ക് ഈ റോള്‍ വിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ബാറ്റ്മാനെ കണ്ടെത്താന്‍ സംവിധായകന്‍ മാറ്റ് റീവിസിന് വാര്‍ണര്‍ ബ്രദേഴ്സ് അനുമതി നല്‍കിയത്.
ട്വിന്‍ലൈറ്റ് പടങ്ങളിലെ ഹീറോയായി ശ്രദ്ധേയനായ താരമാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. 32 വയസാണ് ഇദ്ദേഹത്തിന്. പ്ലാനറ്റ് ഓഫ് ദി ഏപ്സ് ചലച്ചിത്ര പരമ്പരയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാറ്റ് റീവിസ്.