റോബര്‍ട്ട് പാറ്റിന്‍സണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ദി ബാറ്റ്‌മാന്‍റെ' ചിത്രീകരണം നിർത്തിവക്കുന്നതായി നിർമാതാക്കൾ. കൊവിഡ് 19 പശ്ചാത്തലത്തിൽ ബാറ്റ്മാൻ നിർമാണം രണ്ടാഴ്‌ചത്തേക്ക് ഉണ്ടാകില്ലെന്ന് വാര്‍ണര്‍ ബ്രോസ്. അറിയിച്ചു. ലിവർപൂളിലേക്ക് ചിത്രീകരണം മാറ്റിയ സാഹചര്യത്തിലാണ് ചിത്രത്തിന്‍റെ നിർമാണവും മാറ്റിവക്കേണ്ടി വന്നത്. ഷൂട്ടിങ്ങ് നീളുന്നത് അടുത്ത വർഷം ജൂണിൽ ബാറ്റ്മാൻ റിലീസിനെത്തുന്നതിന് തടസമാകുമോ എന്ന ആശങ്കയും ഉണ്ടാക്കുന്നു.
'ദി ബാറ്റ്‌മാൻ' ചിത്രീകരണം നിർത്തിവക്കുന്നതായി നിർമാതാക്കൾ - maat revees
അടുത്ത വർഷം ജൂണിലാണ് ദി ബാറ്റ്‌മാൻ റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രീകരണം നിർത്തിവക്കുന്നത് മൂലം റിലീസ് നീളുമെന്ന ആശങ്കയുമുണ്ട്.
ബാറ്റ്മാൻ
അനീതിക്കെതിരെ പോരാടാൻ ബാറ്റ്‌മാൻ ആയി മാറുന്ന ബ്രൂസ് വെയ്‌നിന്‍റെ വേഷത്തിൽ റോബര്‍ട്ട് പാറ്റിന്‍സണ്‍ എത്തുമ്പോൾ പോൾ ഡാനോ, ജോൺ ടർട്ടുറോ, കോളിൻ ഫാരെൽ, ജെഫ്രി റൈറ്റ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്വിന്‍ലൈറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പാറ്റിന്‍സണ്‍. മാറ്റ് റീവിസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വാര്‍ണര്‍ ബ്രദേഴ്‌സും ഡിസി കോമിക്‌സും ചേർന്നാണ്.