കേരളം

kerala

ETV Bharat / sitara

78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു - The 78th Golden Globe Awards

ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ്‌വിക് ബോസ്‌മാനെ തെരഞ്ഞെടുത്തു. മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം 'ഐ ഡോണ്ട് കെയര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്‌മുണ്ട് പൈക്ക് സ്വന്തമാക്കി. മികച്ച സീരിസ്, മികച്ച നടി, മികച്ച നടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലായി ടെലിവിഷന്‍ വിഭാഗത്തില്‍ 'ദി ക്രൗണ്‍' നാല് പുരസ്‌കാരങ്ങള്‍ നേടി

The 78th Golden Globe Awards have been announced  78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍  78-ാമത് ഗോള്‍ഡന്‍ ഗ്ലോബ്  ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍  The 78th Golden Globe Awards  Golden Globe Awards
78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

By

Published : Mar 1, 2021, 10:31 AM IST

78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹോളിവുഡിലെ രണ്ടാമത്തെ പ്രധാന ചലച്ചിത്ര, ദൃശ്യമാധ്യമ പുരസ്‌കാരമാണ് ഗോൾഡൻ ഗ്ലോബ്. ഓസ്‌കാറിന് ശേഷം കലാകാരന്മാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബഹുമതിയാണ് ഗോൾഡൻ ഗ്ലോബ്. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ്‌വിക് ബോസ്‌മാനെ തെരഞ്ഞെടുത്തു. മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം 'ഐ ഡോണ്ട് കെയര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്‌മുണ്ട് പൈക്ക് സ്വന്തമാക്കി. മികച്ച സീരിസ്, മികച്ച നടി, മികച്ച നടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലായി ടെലിവിഷന്‍ വിഭാഗത്തില്‍ 'ദി ക്രൗണ്‍' നാല് പുരസ്‌കാരങ്ങള്‍ നേടി. ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രം നൊമാദ്‌ലാന്‍ഡ്, മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ മികച്ച ചിത്രമായി ബൊരാത് സബ്‌സീക്വന്റ് മൂവീ ഫിലിം, ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ്‌വിക് ബോസ്‌മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. മാ റൈനീസ് ബ്ലാക്ക് ബോട്ടം എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഡ്രാമ വിഭാഗത്തില്‍ മികച്ച നടിയായി ആഡ്രാ ഡേ തെരഞ്ഞെടുക്കപ്പെട്ടു. ദി യൂണൈറ്റഡ് സ്‌റ്റേറ്റസ് വേഴ്‌സസ് ബില്ലി ഹോളിഡേ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

മികച്ച നടന്‍- സാച്ച ബാറോണ്‍ കൊഹന്‍ (മ്യൂസിക്കല്‍, കോമഡി വിഭാഗം)

മികച്ച സംവിധായകന്‍- ചോലെ സാവോ (നൊമാദ്‌ലാന്‍ഡ്)

മികച്ച സഹനടി- ജോടി ഫോസ്റ്റര്‍ (ദി മൗറീഷ്യന്‍)

മികച്ച സഹനടന്‍- ഡാനിയേല്‍ കലുയ്യ (ജൂഡാസ് ആന്‍റ് ദി ബ്ലാക്ക് മിശിഹ)

മികച്ച തിരക്കഥകൃത്ത്- ആരോണ്‍ സോര്‍ക്കിന്‍ (ദ ട്രയല്‍ ഓഫ് ദി ഷിക്കാഗോ)

മികച്ച വിദേശ ചിത്രം- മിനാരി (അമേരിക്ക)

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- സോള്‍

മികച്ച ഓറിജിനല്‍ സ്‌കോര്‍-സോള്‍

മികച്ച ഓറിജിനല്‍ സോങ്- സീന്‍ (ദ ലൈഫ് അഹെഡ്)

ടെലിവിഷന്‍ വിഭാഗം:

മികച്ച ടെലിവിഷന്‍ സീരീസ് (ഡ്രാമ)- ദി ക്രൗണ്‍

മികച്ച നടി (ഡ്രാമ)- എമ്മ കോറിന്‍ (ദി ക്രൗണ്‍)

മികച്ച നടന്‍ (ഡ്രാമ)- ജോഷ്വാ കോണര്‍ (ദി ക്രൗണ്‍)

മികച്ച സഹനടി (ഡ്രാമ)- ഗില്ലന്‍ ആന്‍ഡേഴ്‌സണ്‍ (ദി ക്രൗണ്‍)

മികച്ച സഹനടന്‍ (ഡ്രാമ)- ജോണ്‍ ബൊയേഗ (സ്‌മോള്‍ ആക്‌സ്)

മികച്ച ടെലിവിഷന്‍ സീരിസ് (മ്യൂസിക്കല്‍/കോമഡി)- ഷിറ്റ്‌സ് ക്രീക്ക്

മികച്ച നടി (മ്യൂസിക്കല്‍/ കോമഡി)- കാതറിന്‍ ഓഹാര (ഷിറ്റ്‌സ് ക്രീക്ക്)

മികച്ച നടന്‍ (മ്യൂസിക്കല്‍/ കോമഡി)- ജാസണ്‍ സുഡെകിസ് (ടെഡ് ലാസ്സോ)

മികച്ച ലിമിറ്റഡ് സീരിസ്- ദി ക്യൂന്‍സ് ഗാംബിറ്റ്

മികച്ച നടി (ലിമിറ്റഡ് സീരീസ്)- അന്‍യാ ടെയ്‌ലര്‍ ഡോയ് ( ക്യൂന്‍സ് ഗാംബിറ്റ്)

മികച്ച നടന്‍ (ലിമിറ്റഡ് സീരീസ്)- മാര്‍ക്ക് റഫല്ലോ- (ഐ നോ ദിസ് ഈസ് മച്ച് ട്രൂ)

ABOUT THE AUTHOR

...view details