സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോന്‍-ധനുഷ് കൂട്ടുകെട്ടില്‍ എത്തുന്ന 'എന്നെ നോക്കി പായും തോട്ട'.ഒരു റൊമാന്‍റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നവംബര്‍ 29ന് തീയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. ചിത്രം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ കാത്തിരിപ്പിലാണ് ആരാധകര്‍. പലതവണ റിലീസ് പ്രഖ്യാപിച്ച ചിത്രം അവസാന നിമിഷം റിലീസ് മാറ്റിയിരുന്നു. സെപ്റ്റംബര്‍ 6, നവംബര്‍ 15 എന്നിങ്ങനെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്ന റിലീസ് തീയതികള്‍. എന്നാല്‍ പലവിധ കാരണങ്ങളാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു.
'എന്നെ നോക്കി പായും തോട്ട' ഉടന്‍ തീയേറ്ററുകളിലേക്ക്; പുതിയ റിലീസ് തീയതി പുറത്തുവിട്ട് ഗൗതം മേനോന്‍
എന്നെ നോക്കി പായും തോട്ട നവംബര്‍ 29ന് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ട്വീറ്റ് ചെയ്തു
എന്നെ നോക്കി പായും തോട്ട ഉടന്‍ തീയേറ്ററുകളിലെത്തും; പുതിയ റിലീസ് തീയതി പുറത്തുവിട്ട് ഗൗതം മേനോന്‍
2016ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം 2018 ല്‍ പൂര്‍ത്തിയായി. ചിത്രത്തില്‍ ധനുഷിന്‍റെ നായികയായി എത്തുന്നത് മേഘ ആകാശാണ്. രണ്ട് വര്‍ഷം മുമ്പ് പുറത്തുവിട്ട ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു. ധര്‍ബുക ശിവയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.