വലിയ പബ്ലിസിറ്റിയൊന്നും ഇല്ലാതെ തീയറ്ററുകളിലെത്തി മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച ചിത്രമാണ് കാര്‍ത്തി കേന്ദ്രകഥാപാത്രമായി എത്തിയ കൈതി. ഒക്ടോബര്‍ 25ന് ദീപാവലി റിലീസായി വിജയ് നായകനായ ബിഗിലിനൊപ്പമാണ് കൈതിയും തീയേറ്ററുകളിലെത്തിയത്. എന്നാല്‍ വേറിട്ട അവതരണശൈലിയുള്ള ചിത്രത്തിന് റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ കാര്‍ത്തിയും നരേനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കാര്‍ത്തിയുടെ കരിയര്‍ ബെസ്റ്റായി 'കൈതി'; ചിത്രം നൂറുകോടി ക്ലബ്ബില്‍ - തമിഴ് ചിത്രം കൈതി അപ്ഡേറ്റ്സ്
തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച് പതിനെട്ട് ദിവസം പിന്നിടുമ്പോള്‍ കൈതി നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ഈ മാസം പതിനൊന്നാം തീയതി വരെയുള്ള കണക്കാണിത്. ട്വിറ്ററിലൂടെ അണിയറപ്രവര്‍ത്തകരാണ് വിവരം ആരാധകരുമായി പങ്കുവെച്ചത്
തമിഴ്നാട്ടിലെ മയക്കുമരുന്ന് കടത്തല്‍, ഗുണ്ടാ മാഫിയകള്‍ എന്നിവയും പൊലീസും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറഞ്ഞത്. പത്ത് വര്‍ഷമായി ജയിലില്‍ കഴിയുന്ന ദില്ലിയെന്ന തടവുപുള്ളിയായാണ് കാര്‍ത്തി ചിത്രത്തില്‍ എത്തിയത്. സിനിമയുടെ ചിത്രീകരണ രീതികൊണ്ടും പ്രമേയകൊണ്ടും ചിത്രം പ്രേക്ഷക ഹൃദയങ്ങള്‍ ചിത്രം കീഴടക്കി. തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച് പതിനെട്ട് ദിവസം പിന്നിടുമ്പോള്‍ നൂറുകോടി ക്ലബ്ബില്‍ 'കൈതി' ഇടംപിടിച്ചു കഴിഞ്ഞു. ഈ മാസം പതിനൊന്നാം തീയതി വരെയുള്ള കണക്കാണിത്. ട്വിറ്ററിലൂടെ അണിയറപ്രവര്‍ത്തകരാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ച വിവരം ആരാധകരുമായി പങ്കുവെച്ചത്.
കാര്‍ത്തിയുടെ ഒരു ചിത്രം ആദ്യമായാണ് നൂറുകോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. കാര്‍ത്തിയുടെ കരിയര്‍ ബെസ്റ്റാണ് കൈതിയെന്നാണ് ചിത്രം കണ്ട സിനിമാപ്രേമികള്‍ പറയുന്നത്. കേരളത്തില്‍ നിന്ന് ആദ്യവാരം ചിത്രം 5.26 കോടി രൂപയാണ് നേടിയത്. മനോഗരം ഒരുക്കിയ ലോകേഷ് കനകരാജാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഗാനങ്ങളോ, പ്രണയരംഗങ്ങളോ ഇല്ലാത്ത ഒരു തമിഴ് ചിത്രം കൂടിയാണിത്.