കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്‍റെ പുതിയ ചിത്രത്തിൽ നായകൻ വിജയ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. നടന്‍റെ 67-ാം ചിത്രത്തില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുമെന്നും മെഗാ ബജറ്റിലൊരുക്കുന്ന ചിത്രം തമിഴിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യുമെന്നുമാണ് വിവരം.
വിജയ്‌യുടെ പുതിയ ചിത്രം കെജിഎഫ് സംവിധായകനൊപ്പം? - kgf vijay thalapthy news
വിജയ്‌യുടെ 67-ാം ചിത്രം സംവിധാനം ചെയ്യുന്നത് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ആണെന്ന് റിപ്പോര്‍ട്ട്.
![വിജയ്‌യുടെ പുതിയ ചിത്രം കെജിഎഫ് സംവിധായകനൊപ്പം? കെജിഎഫ് സംവിധായകൻ പുതിയ വാർത്ത കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ വാർത്ത ദളപതി വിജയ് കെജിഎഫ് സംവിധായകൻ വാർത്ത വിജയ് പ്രശാന്ത് നീൽ വാർത്ത ദിൽ രാജു വാർത്ത kgf director prashanth neel news latest kgf director thalapathy vijay news kgf vijay thalapthy news vijay 67 latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11216443-thumbnail-3x2-kgfvijay.jpg)
ദളപതി വിജയ്‌യുടെ പുതിയ ചിത്രം കെജിഎഫ് സംവിധായകനൊപ്പം
ദിൽ രാജുവാണ് ചിത്രം നിർമിക്കുന്നത്. സിനിമ സംബന്ധിച്ച് വിജയും പ്രശാന്ത് നീലും ദിൽ രാജുവും ചർച്ച നടത്തിയെന്നും വിവരമുണ്ട്. സൺ പിക്ചേഴ്സിന്‍റെ നിർമാണത്തിൽ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതേ സമയം ലോകേഷ് കനകരാജ്, വെട്രിമാരന്‍ എന്നിവരുടെ ചിത്രങ്ങളിലും വിജയ് എത്തും.