കൊവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ ധനസഹായവുമായി ദളപതി വിജയ്. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കേരളത്തിനുള്ള പത്ത് ലക്ഷം ഉള്‍പ്പടെ വിജയ് ദുരിതാശ്വാസത്തിനായി നല്‍കിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിക്ക് 25 ലക്ഷം, കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് നൽകിയിരിക്കുന്നത്.
കേരളത്തെ മറക്കാതെ ദളപതി - നടന്‍ വിജയ് വാര്‍ത്തകള്‍
ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കേരളത്തിനുള്ള പത്ത് ലക്ഷം ഉള്‍പ്പടെ നടന്‍ വിജയ് ദുരിതാശ്വാസത്തിനായി നല്‍കിയത്
കേരളത്തെ മറക്കാതെ ദളപതി
ഇതിന് പുറമെ ഫാൻ ക്ലബ്ബുകൾ വഴി സഹായം ആവശ്യമുള്ളവർക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നൽകിയിട്ടുണ്ട്. തെന്നിന്ത്യന്‍ താരം അല്ലു അർജുന്‍ നേരത്തെ കൊവിഡ് പ്രതിരോധത്തിനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിരുന്നു.