യുവതാരം ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ ഉണ്ടായിരുന്ന മാസങ്ങള്‍ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കഴിഞ്ഞ ദിവസമാണ് അവസാനമായത്. ഇരുക്കൂട്ടരും തമ്മിലുണ്ടായിരുന്ന പ്രശ്ങ്ങള്‍ മൂലം ഷെയ്നിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പ്രശ്നം പരിഹരിച്ചത്.
16 ലക്ഷം നഷ്ടപരിഹാരം, താടിയിലും നിബന്ധന; ഷെയ്‌ൻ കാമറയ്ക്ക് മുന്നിലേക്ക് - youngster Shane
വെയില്‍, കുര്‍ബാനി സിനിമകളുടെ നഷ്‍ടപരിഹാരമായി 16 ലക്ഷം രൂപ വീതം നടന്‍ ഷെയ്ന്‍ നിഗം നല്‍കണം തുടങ്ങിയവയാണ് കരാറിലെ വ്യവസ്ഥകള്‍
കുര്‍ബാനി, വെയില്‍ എന്നീ സിനിമകളുടെ ചിത്രീകരണവുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇരു സിനിമകളുടെയും ഷൂട്ടിങ് നാളുകളായി മുടങ്ങി കിടക്കുകയായിരുന്നു. പ്രശ്നം പരിഹാരിക്കപ്പെട്ടതിനാല്‍ കുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ക്ക് ശേഷം മാത്രമായിരിക്കും ഷെയ്‍ൻ നിഗം മറ്റ് സിനിമകളില്‍ അഭിനയിക്കുക.
മാര്‍ച്ച് ഒമ്പതിന് ഷെയ്‍ൻ വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് എത്തണം. മാർച്ച് 28 ശനിയാഴ്‍ചക്കുള്ളില്‍ താടിവച്ചുള്ള രംഗങ്ങള്‍ അഭിനയിച്ച് തീര്‍ക്കണം. മാർച്ച് 31 മുതൽ ഏപ്രിൽ 13 വരെ 14 ദിവസം കുർബാനി സിനിമയിൽ താടിവച്ച് അഭിനയിക്കണം. പിന്നീടുള്ള അഞ്ച് ദിവസം താടിയില്ലാതെയും കുര്‍ബാനി സിനിമയിൽ അഭിനയിക്കണം. വെയില്‍, കുര്‍ബാനി സിനിമകളുടെ നഷ്‍ടപരിഹാരമായി 16 ലക്ഷം രൂപ വീതം നല്‍കണം തുടങ്ങിയവയാണ് കരാറിലെ വ്യവസ്ഥകള്‍.