ഏഴ് രാജ്യങ്ങളിലായി ചിത്രീകരിച്ച ക്രിസ്റ്റഫര്‍ നോളന്‍റെ ഹോളിവുഡ് ചിത്രം ടെനറ്റിന്‍റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഹോളിവുഡില്‍ നിന്നും എത്തുന്ന ടെനറ്റിനായി കാത്തിരിക്കുകയാണ് ലോകമൊട്ടാകെയുള്ള ആരാധകര്‍. സ്‌പൈ സയന്‍സ് ഫിക്ഷനായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര ചാരവൃത്തിയുടെ കഥപറയുന്ന ചിത്രത്തിലെ കുറച്ച് ഭാഗങ്ങള്‍ ഇന്ത്യയിലും ചിത്രീകരിച്ചിരുന്നു. മുംബൈയായിരുന്നു ലൊക്കേഷന്‍. ടൈം ട്രാവലര്‍ ഗണത്തില്‍പ്പെടുത്താവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനറ്റ്' ട്രെന്‍റിങ് ലിസ്റ്റില്‍ ഒന്നാമത് - ക്രിസ്റ്റഫര്‍ നോളന്‍റെ ഹോളിവുഡ് ചിത്രം
രാജ്യാന്തര ചാരവൃത്തിയുടെ കഥപറയുന്ന ചിത്രത്തിലെ കുറച്ച് ഭാഗങ്ങള്‍ ഇന്ത്യയിലും ചിത്രീകരിച്ചിരുന്നു. മുംബൈയായിരുന്നു ലൊക്കേഷന്‍
ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍, എലിസബത്ത് ഡെബിക്കി, മൈക്കിള്‍ കെയ്ന്‍, കെനത്ത് ബ്രനാഗ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ബോളിവുഡ് നടി ഡിമ്പിള്‍ കപാഡിയയും ടെനറ്റില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ഡെന്‍മാര്‍ക്ക്, ഇസ്റ്റോണിയ, ഇറ്റലി, നോര്‍വേ, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ടെനറ്റിന്‍റെ ഷൂട്ടിങ് നടന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സിനിമ നിര്‍മിച്ചിരിക്കുന്നതും ക്രിസ്റ്റഫര്‍ നോളന്‍ തന്നെയാണ്. ഡന്‍കിര്‍ക്കാണ് ക്രിസ്റ്റഫര്‍ നോളന്‍റേതായി ടെനറ്റിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം. ടെനറ്റിന്‍റെ റിലീസ് ജൂണ്‍ 20ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പടരുന്നതിനാല്‍ റിലീസ് വൈകാനാണ് സാധ്യത.