കൊവിഡിൽ ലോകമെമ്പാടും തിയേറ്ററുകൾ അടച്ചുപൂട്ടിയതിനും സിനിമാമേഖല സ്‌തംഭിച്ചതിനും കഴിഞ്ഞ നാലഞ്ചു മാസങ്ങൾ സാക്ഷ്യം വഹിച്ചു. കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കൊടുവിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും മിക്ക രാജ്യങ്ങളും തിയേറ്ററുകൾ തുറക്കുന്നതിൽ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. എന്നാൽ, ഈ മാസം 26ന് 70 രാജ്യങ്ങളിലായി പ്രദർശനത്തിനെത്തിയ ടെനെറ്റ് കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററിൽ റിലീസ് ചെയ്‌ത ആദ്യ ഹോളിവുഡ് ചിത്രമാണ്. എന്നാൽ, തിയേറ്ററുകളിൽ ഒരാഴ്‌ച പൂർത്തിയാക്കുന്നതിന് മുമ്പ് 53 മില്യൺ ഡോളർ കളക്ഷൻ നേടി പ്രതിസന്ധിഘട്ടത്തിൽ പ്രതീക്ഷയുടെ സൂചന നൽകുകയാണ് ടെനെറ്റ്. ആഗോളതലത്തിൽ 41 വിപണികളിൽ നിന്നാണ് 50 മില്യണിലധികം സാമ്പത്തികനേട്ടം ചിത്രം സ്വന്തമാക്കിയത്.
തിയേറ്ററിലെത്തി ഒരാഴ്‌ചക്കകം 53 മില്യൺ ഡോളർ കലക്ഷൻ സ്വന്തമാക്കി ടെനെറ്റ് - warner brothers
ക്ലാസിക് ക്രിസ്റ്റഫര്‍ നോളൻ ചിത്രം ടെനെറ്റ് 53 മില്യൺ ഡോളർ കളക്ഷൻ നേടിയതോടെ കൊവിഡ് പശ്ചാത്തലത്തിൽ പ്രതീക്ഷയുടെ സൂചനയാണ് നൽകുന്നത്.
ടെനെറ്റ്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രം പ്രദർശിപ്പിക്കുകയും റിലീസിലൂടെ മികച്ച കലക്ഷൻ നേടുകയും ചെയ്‌തത് അതിജീവനകാലഘട്ടത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു. ജപ്പാൻ, റഷ്യ, ഓസ്‌ട്രേലിയ, കാനഡ കൂടാതെ, ഏതാനും യൂറോപ്യൻ രാജ്യങ്ങളിലുമായിരുന്നു ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം റിലീസിനെത്തിയത്. വാർണർ ബ്രദേഴ്‌സ് നിർമിച്ച ടെനെറ്റ് ഈ വ്യാഴാഴ്‌ച മുതൽ യുഎസ്, ചൈന, റഷ്യ രാജ്യങ്ങളിലും റിലീസ് ചെയ്യും.