തെലുങ്ക് സൂപ്പര്‍ താരം രവി തേജ നായകനായ ഏറ്റവും പുതിയ ചിത്രം ക്രാക്കിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്‌ത ചിത്രത്തിൽ രവിതേജ, ശ്രുതി ഹാസൻ, വരലക്ഷ്മി ശരത് കുമാർ എന്നിവരാണ് പ്രധാന താരങ്ങൾ. ആക്ഷനും പ്രണയവും എല്ലാ കലര്‍ന്ന് ത്രില്ലര്‍ മൂഡിലാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 2020 മെയില്‍ റിലീസ് തീരുമാനിച്ച സിനിമയായിരുന്നു ക്രാക്ക്. എന്നാല്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടച്ചതിനാല്‍ റിലീസ് നീളുകയായിരുന്നു.
വയലന്‍റ് പൊലീസ് ഓഫീസറായി രവി തേജ, ക്രാക്ക് ട്രെയിലറെത്തി - രവി തേജ വാര്‍ത്തകള്‍
ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്‌ത ചിത്രത്തിൽ രവിതേജ, ശ്രുതി ഹാസൻ, വരലക്ഷ്മി ശരത് കുമാർ എന്നിവരാണ് പ്രധാന താരങ്ങൾ.
തിയേറ്ററുകള്‍ തുറക്കുന്നത് പ്രതിസന്ധിയിലായപ്പോള്‍ സിനിമ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തുമെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം സംക്രാന്തിക്ക് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍. കഴിഞ്ഞ പത്ത് മാസങ്ങള്‍ക്ക് ശേഷം തെലുങ്കില്‍ നിന്നും റിലീസിനെത്തുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം കൂടിയാണ് ക്രാക്ക്. സംവിധായകന്‍റേത് തന്നെയാണ് സിനിമയുടെ തിരക്കഥയും. ഗോപിചന്ദ് മലിനേനിയുമൊത്തുള്ള രവി തേജയുടെ മൂന്നാമത്തെ സിനിമ കൂടിയാണ് ക്രാക്ക്.