കേരളം

kerala

ETV Bharat / sitara

തെലുങ്ക് ദൃശ്യത്തിന്‍റെ സംവിധായിക രണ്ടാം ഭാഗം നിർമിക്കും; ഷൂട്ടിങ് അഞ്ച് മുതൽ

ആദ്യ ഭാഗത്തിന്‍റെ സംവിധായിക ശ്രീപ്രിയയും നിർമാതാക്കളായ സുരേഷ് ബാബു, രാജ്കുമാർ സേതുപതി എന്നിവർക്കൊപ്പം ആന്‍റണി പെരുമ്പാവൂരും തെലുങ്കിൽ രണ്ടാം പതിപ്പ് നിർമിക്കുന്നു. മാർച്ച് ഒന്നിനാണ് ചിത്രത്തിന്‍റെ പൂജാ ചടങ്ങ്.

By

Published : Feb 21, 2021, 5:20 PM IST

തെലുങ്ക് ദൃശ്യത്തിന്‍റെ സംവിധായിക വാർത്ത  തെലുങ്ക് ദൃശ്യം പുതിയ വാർത്ത  ദൃശ്യം 2 തെലുങ്ക് ഷൂട്ടിങ് അഞ്ച് മുതൽ വാർത്ത  ജീത്തു ജോസഫ് ദൃശ്യം 2 തെലുങ്ക് വാർത്ത  വെങ്കിടേഷ് ദൃശ്യം 2 തെലുങ്ക് വാർത്ത  ശ്രീപ്രിയ ദൃശ്യം വാർത്ത  antony perumbavoor telugu remake of drishyam 2 news  telugu remake drishyam 2 sripriya news  sripriya drishyam telugu news latest  venkatesh meena jeethu joseph drishyam news
തെലുങ്ക് ദൃശ്യത്തിന്‍റെ സംവിധായിക രണ്ടാം ഭാഗം നിർമിക്കും

തെലുങ്കിൽ ദൃശ്യം 2 ഒരുക്കുന്നതിനുള്ള പണിപ്പുരയിലാണ് ജീത്തു ജോസഫും ടീമും. 2014ൽ തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്‍റെ തുടർഭാഗമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം ജീത്തു ജോസഫ് ഫേസ്‌ബുക്കിൽ അറിയിച്ചിരുന്നു. മാർച്ചിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ സംവിധായകൻ പറഞ്ഞു. ആദ്യ പതിപ്പ് ശ്രീപ്രിയയാണ് സംവിധാനം ചെയ്‌തത്. എന്നാൽ, ദൃശ്യം 2 ജീത്തു ജോസഫ് തന്നെയാണ് ഒരുക്കുന്നതെന്നതും മറ്റൊരു പ്രത്യേകതയാണ്.

വെങ്കിടേഷിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ അണിയറ വിശേഷങ്ങളെ കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ, ദൃശ്യം 2വിന്‍റെ ഷൂട്ടിങ് വിശേഷങ്ങളും നിർമാതാക്കളെയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. മാർച്ച് ഒന്നിനാണ് ചിത്രത്തിന്‍റെ പൂജാ ചടങ്ങ്. മാർച്ച് അഞ്ചാം തിയതി മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ദൃശ്യത്തിന്‍റെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മീനയാണ് ദൃശ്യം 2വിലും വെങ്കിടേഷിന്‍റെ ഭാര്യയായി അഭിനയിക്കുന്നത്. ഒന്നാം ഭാഗം സംവിധാനം ചെയ്‌ത ആദ്യകാല നടി ശ്രീപ്രിയ രണ്ടാം പതിപ്പിന്‍റെ നിർമാതാവാകുന്നു. കൂടാതെ, തെലുങ്ക് ദൃശ്യത്തിന്‍റെ നിർമാതാക്കളായിരുന്ന സുരേഷ് ബാബുവും രാജ്കുമാർ സേതുപതിയും ഒപ്പം ആന്‍റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ദൃശ്യം 2 ഒരുങ്ങുന്നത്.

ABOUT THE AUTHOR

...view details