കേരളം

kerala

ETV Bharat / sitara

'സര്‍ക്കാരു വാരി പാട്ട' ചിത്രീകരണം ഉടൻ - shooting telugu movie news

മഹേഷ് ബാബുവും കീർത്തി സുരേഷും മുഖ്യവേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രം 'സര്‍ക്കാരു വാരി പാട്ട'യുടെ ഷൂട്ടിങ്ങ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും.

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു വാർത്ത  കീർത്തി സുരേഷ് വാർത്ത  സര്‍ക്കാരു വാരി പാട്ട സിനിമ വാർത്ത  പരശുറാം സിനിമ വാർത്ത  sarkaru vaari patta will rolling soon news  mahesh babu sarkaru vaari patta news  keerthy suresh sarkaru vaari patta news  keerthy suresh and mahesh babu film news  shooting telugu movie news  parashuram directing news
സര്‍ക്കാരു വാരി പാട്ട ചിത്രീകരണം ഉടൻ

By

Published : Nov 22, 2020, 12:13 PM IST

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്‍റെ നായികയായി കീർത്തി സുരേഷ് അഭിനയിക്കുന്ന ചിത്രം 'സര്‍ക്കാരു വാരി പാട്ട'യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഗീത ഗോവിന്ദം ചിത്രത്തിന്‍റെ സംവിധായകന്‍ പരശുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു. അടുത്ത വർഷം ജനുവരിയിൽ സിനിമയുടെ ചിത്രീകരം ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

പി.എസ് വിനോദാണ് സര്‍ക്കാരു വാരി പാട്ടയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് എസ്.എസ്. തമനാണ്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ രാം അചന്തയാണ് സിനിമ നിര്‍മിക്കുന്നത്.

ABOUT THE AUTHOR

...view details