ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നൽ മുരളി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ്. തെലുങ്കിലെ ചലച്ചിത്രപ്രവർത്തകരും തങ്ങളുടെ ആദ്യ ഒറിജിനൽ സൂപ്പർ ഹീറോ സിനിമയുമായി എത്തുകയാണ്. 'ഹനു-മാൻ' എന്ന ടൈറ്റിലിൽ നിർമിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് തേജ സജ്ജയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തിറങ്ങി.
പ്രശാന്ത് വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഹനു- മാൻ എന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രശാന്ത് വർമ തന്നെയാണ്. വരലക്ഷ്‌മി ശരത് കുമാറാണ് ചിത്രത്തിലെ നായികയാവുന്നത് എന്നാണ് സൂചന. ശിവേന്ദ്ര ഛായാഗ്രഹണവും ശ്രീകാന്ത് പട്‌നായിക് എഡിറ്റങ്ങും നിർവഹിക്കുന്നു.