കേരളം

kerala

ETV Bharat / sitara

അധിക്ഷേപ പ്രചാരണം, ട്വിറ്ററിന്‍റെ മറുപടി പുനഃപരിശോധിക്കണം: അനസൂയ ഭരദ്വാജ് - mocking tweet anasuya

ഏറ്റവും മൂല്യം കുറഞ്ഞ അവതാരക എന്ന രീതിയിലുള്ള കമന്‍റുകളാണ് താരത്തിനെതിരെ ട്വിറ്ററിൽ ഉയർന്നത്. വിവാദ ട്വീറ്റിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ് ആരംഭിച്ചു.

അനസൂയ ഭരദ്വാജ്  അനസൂയ\  ട്വിറ്ററിലൂടെ അധിക്ഷേപ പ്രചരണം  ട്വീറ്റ് പരാതി അനസൂയ  തെലുങ്ക് നടി അനസൂയ  Anasuya Bharadwaj  Anasuya Bharadwaj tweet  Anasuya Bharadwaj complaint  mocking tweet anasuya  telugu actress twitter complaint
അനസൂയ ഭരദ്വാജ്

By

Published : Feb 11, 2020, 6:15 PM IST

തനിക്കെതിരെ ട്വിറ്ററിലൂടെ അധിക്ഷേപ പ്രചരണം നടത്തിയതിൽ ഔദ്യോഗികമായി പരാതിപെട്ടിട്ടും നിയമലംഘനമായി ഒന്നും കണ്ടെത്തിയില്ല എന്ന ട്വിറ്ററിന്‍റെ മറുപടി പുന:പരിശോധിക്കണമെന്ന അഭ്യര്‍ഥനയുമായി തെലുങ്ക് നടിയും ടെലിവിഷന്‍ അവതാരകയുമായ അനസൂയ ഭരദ്വാജ്. ഏറ്റവും മൂല്യം കുറഞ്ഞ അവതാരക എന്ന രീതിയിലുള്ള കമന്‍റുകളാണ് താരത്തിനെതിരെ ട്വിറ്ററിൽ ഉയർന്നത്. ഇതിനെതിരെ നിയമപരമായി തന്നെ ട്വിറ്ററിൽ പരാതി നൽകിയിട്ടും അത് നിയമാവലികളെ മറികടക്കുന്നില്ലെന്ന പ്രതികരണമാണ് അനസൂയക്ക് ലഭിച്ചത്.

"നിങ്ങൾ പരാതിപ്പെട്ടത് പോലെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിയമങ്ങളെ ലംഘിക്കുന്നതൊന്നും ഉള്ളടക്കത്തില്‍ നിന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വിവരം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി, ഇനിയും ഭാവിയിൽ ഇത്തരം സഹകരണം പ്രതീക്ഷിക്കുന്നു," അനസൂയയ്ക്ക് ട്വിറ്റർ അയച്ച സന്ദേശം ഇങ്ങനെയായിരുന്നു. ഇത് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടി കുറിച്ച ട്വീറ്റിൽ സൈബർക്രൈം വിഭാഗം ഇടപെടണമെന്നും അഭ്യർഥിക്കുന്നുണ്ട്. "ഇതല്ലെങ്കിൽ പിന്നെ എന്താണ് ലംഘനം. ഒരു സൈബർ ആക്രമണത്തെ ഇത്തരത്തിൽ നിരീക്ഷിച്ചവരെ വിമർശിക്കുന്നതിൽ എനിക്ക് യാതൊരു നാണക്കേടും ഇല്ല," എന്നും അവർ പറയുന്നു. വിവാദ ട്വീറ്റിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്ന് അറിയിച്ചു കൊണ്ടുള്ള ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസിന്‍റെ അറിയിപ്പും അനസൂയ ഭരദ്വാജ് റീട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details