തെലുങ്ക് നടനും അവതാരകനുമായ ടി. നരസിംഹ റാവു അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ടിഎന്‍ആര്‍ എന്ന പേരിലാണ് അദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് ആരോഗ്യനില മോശമായി. നിരവധി തെലുങ്ക് ചിത്രങ്ങളില്‍ നരസിംഹ റാവു ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്. ഉമ മഹേശ്വര ഉഗ്ര രൂപസ്യ, ഹിറ്റ്, ഫലക്കുനാമ ദാസ്, ജോര്‍ജ് റെഡ്ഡി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
തെലുങ്ക് നടന്‍ ടി. നരസിംഹ റാവു കൊവിഡ് ബാധിച്ച് മരിച്ചു - നടന്‍ ടി.നരസിംഹ റാവു വാര്‍ത്തകള്‍
കൊവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് ആരോഗ്യനില മോശമായി മരണം സംഭവിച്ചു.
നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ടെങ്കിലും അവതാരകന്‍ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെടുന്നത്. അനില്‍ രവിപുഡിയുടെ എഫ്3 എന്ന ചിത്രത്തില്‍ അഭിനയിക്കാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ വിയോഗം. 'ടിഎന്‍ആറിന്‍റെ മരണവാര്‍ത്ത ഞെട്ടലുണ്ടാക്കി' എന്നാണ് നടന്മാരായ നാനി, വിജയ് ദേവരകൊണ്ട, സംവിധായകന്‍ മാരുതി, അനില്‍ രവിപുഡി തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Also read: കൊവിഡ് ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ രണ്ട് കോടി നല്‍കി ബിഗ് ബി