ഹൈദരാബാദ് :ബൈക്കപകടത്തിൽ ചികിത്സയിൽ തുടരുന്ന തെലുങ്ക് യുവനടൻ സായ് ധരം തേജ് പൂർവാവസ്ഥയിലേക്ക് തിരിച്ചെത്തുന്നതായി ആശുപത്രി വൃത്തങ്ങൾ. ശനിയാഴ്‌ച താരം ബോധം വീണ്ടെടുത്തെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. എന്നാൽ, സായ് ഡോക്‌ടമാരുടെ നിരീക്ഷണത്തിൽ തന്നെ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സായ് ധരം തേജിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. കുറച്ച് ദിവസം കൂടി താരം ആശുപത്രിയിൽ തുടരുമെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. സെപ്‌റ്റംബര്‍ 10ന് രാത്രി 8.30ന് ഉണ്ടായ വാഹനാപകടത്തിനെ തുടർന്ന് തെലുങ്ക് നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രശസ്‍തമായ ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്‍സ് ബൈക്ക് ഓടിച്ചുപോകുമ്പോൾ വാഹനം തെന്നിമാറി റോഡിലേക്ക് വീഴുകയായിരുന്നു.