കേരളം

kerala

By

Published : May 23, 2020, 2:27 PM IST

ETV Bharat / sitara

മക്കള്‍ സെല്‍വന്‍റെ ശക്തമായ കഥാപാത്രവുമായി കാ.പെ രണസിങ്കം ടീസര്‍

കാ.പെ രണസിങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്

VIJAY SETHUPATHI  Ka Pae Ranasingam  Teaser of Vijay Sethupathi & Aishwarya Rajesh's 'Ka Pae Ranasingam'  Vijay Sethupathi & Aishwarya Rajesh  കാ.പെ രണസിങ്കം ടീസര്‍  മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി
മക്കള്‍ സെല്‍വന്‍റെ ശക്തമായ കഥാപാത്രവുമായി കാ.പെ രണസിങ്കം ടീസര്‍

ഫസ്റ്റ്ലുക്കിന് പിന്നാലെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കാ.പെ രണസിങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സാമൂഹിക പ്രധ്യാനമുള്ള വിഷയങ്ങളാണ് ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ ചിത്രം ചര്‍ച്ചചെയ്യുന്നതെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്.

പി.വിരുമാണ്ടിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ഐശ്വര്യ രാജേഷാണ് നായിക. കെ.ജെ.ആര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാര്യയുടെ വേഷത്തിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. രംഗരാജ് പാണ്ടെ, യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രകനി എന്നിവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പീറ്റര്‍ ഹെയ്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് മൂലം റിലീസ് വൈകുന്ന ദളപതി ചിത്രം മാസ്റ്ററില്‍ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി എത്തുന്നുണ്ട്.

ABOUT THE AUTHOR

...view details