മലയാളത്തില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ഫാമിലി ക്രൈം ത്രില്ലറാണ് ദൃശ്യം. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരു പോലെ നേടിയ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു ദൃശ്യം 2 പ്രഖ്യാപിച്ചത്. ഒന്നാം ഭാഗം സംവിധാനം ചെയ്‌ത ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.
ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്‍റെയും രണ്ടാം വരവ്, ദൃശ്യം 2 ടീസര്‍ പുതുവത്സരദിനത്തില്‍ എത്തും - ദൃശ്യം 2 വാര്‍ത്തകള്‍
പുതുവത്സര ദിനത്തിലാണ് രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ പുറത്തിറങ്ങുക. സിനിമാപ്രേമികള്‍ക്കുള്ള പുതുവത്സര സമ്മാനമായിട്ടാകും ടീസര്‍ എത്തുക.
ജോര്‍ജ് കുട്ടിയും രണ്ടാം വരവിനൊരുങ്ങുമ്പോള്‍ കഥാതന്തു എന്തായിരിക്കുമെന്നതിന്‍റെ സൂചന പോലും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ലോക്ക് ഡൗണിന് നേരിയ അയവുണ്ടായ സമയത്താണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദൃശ്യം 2വിന്‍റെ ചിത്രീകരണം നടന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കള്‍ക്ക് പുറമെ മുരളി ഗോപിയടക്കമുള്ള താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ഇപ്പോള്‍ ദൃശ്യം 2വിന്‍റെ ടീസര്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. പുതുവത്സര ദിനത്തിലാണ് രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ പുറത്തിറങ്ങുക. സിനിമാപ്രേമികള്‍ക്കുള്ള പുതുവത്സര സമ്മാനമായിട്ടാകും ടീസര്‍ എത്തുക.
46 ദിവസം കൊണ്ടാണ് രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. കൊച്ചിയിലും തൊടുപുഴയിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. 2013ലാണ് സിനിമയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തിയത്.