കേരളം

kerala

ETV Bharat / sitara

പാത്തുമ്മയും ആടും ഒറ്റക്കണ്ണൻ പോക്കരും; ബഷീറിന്‍റെ ചായപ്പീട്യയിലെ കാഴ്‌ചകൾ

വൈക്കം മുഹമ്മദ് ബഷീറിന്‍റെ വലിയൊരു ആരാധകനായ ചെറൂപ്പ അയ്യപ്പൻകാവ് സ്വദേശി പ്രമോദ് നടത്തുന്ന ബഷീറിന്‍റെ ചായപ്പീട്യയിൽ ബേപ്പൂർ സുൽത്താന്‍റെ കഥാപാത്രങ്ങളെ പുനരാവിഷ്കരിക്കുകയാണ്. ഇന്ന് ബഷീറിന്‍റെ ജന്മദിനവാർഷികം കൂടിയാണ്.

By

Published : Jan 21, 2021, 10:55 AM IST

Updated : Jan 21, 2021, 2:04 PM IST

ബഷീറിന്‍റെ ചായപ്പീട്യ വാർത്ത  പാത്തുമ്മയും ആടും ഒറ്റക്കണ്ണൻ പോക്കരും ബഷീർ വാർത്ത  കോഴിക്കോട് ബഷീർ വാർത്ത  ചെറൂപ്പ അയ്യപ്പൻകാവിലെ ബഷീറി​ന്‍റെ ചായപ്പീട്യ വാർത്ത  vaikom muhammad basheer's characters news  tea shop kozhikode basheer characters news  recreating vaikom muhammad basheer news  basheer birth anniversary news  basheerinte peedika news  beppur sulthan news
ബഷീറിന്‍റെ ചായപ്പീട്യയിലെ കാഴ്‌ചകൾ

കോഴിക്കോട്: "എന്‍റെ എഴുത്തുകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും, കരഞ്ഞതും ഞാനായിരിക്കും. കാരണം അതൊക്കെയും എന്‍റെ അനുഭവങ്ങളായിരുന്നു!" ബാല്യവും പ്രണയവും പ്രേമഭംഗവും പട്ടിണിയുമെല്ലാം നർമത്തിൽ ചാലിച്ച് മലയാളസാഹിത്യത്തിന് സമ്മാനിച്ച ബേപ്പൂർ സുല്‍ത്താന്‍റെ 113-ാം ജന്മദിനവാർഷികമാണ് .

വലിയ ഭാഷാഗ്രാഹ്യം വേണ്ട ബഷീറിന്‍റെ കഥകൾ വായിക്കാൻ. സമൂഹത്തിന്‍റെ ഇങ്ങേക്കോണിൽ കണ്ടതും കേട്ടതും സ്വയമറിഞ്ഞതുമായ കാഴ്‌ചകളും കഥകളും എല്ലാവർക്കും വഴങ്ങുന്ന ശൈലിയിലാണ് ആ വിശ്വസാഹിത്യകാരൻ പറഞ്ഞത്. വായിച്ചാലും വായിച്ചാലും മതിവരാത്ത പാത്തുമ്മയുടെ ആടും പ്രേമലേഖനവും ആനവാരിയും പൊൻകുരിശും .... "ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്," മലയാളഭാഷയിലേക്ക് ആഴത്തിലും ഉയരത്തിലും പതിച്ചപ്പോൾ രണ്ടാക്കി തീർക്കുന്ന സമൂഹത്തിലെ സർവമാനങ്ങളെയും ഇതിഹാസ സാഹിത്യകാരൻ ചോദ്യം ചെയ്യുകയായിരുന്നു. സ്ഥലത്തെ പ്രധാന ദിവ്യന്‍, മരണത്തിന്‍റെ നിഴല്‍, മുച്ചീട്ടുകളിക്കാരന്‍റെ മകള്‍, ജീവിത നിഴല്‍പാടുകള്‍, നേരും നുണയും, കഥാബീജം, അനര്‍ഘനിമിഷം... ബഷീറിനെ കാലം ഓർമയിലേക്ക് മാറ്റിവെച്ചപ്പോഴും കഥാപാത്രങ്ങള്‍ക്ക് മരണമില്ല.

ബേപ്പൂർ സുൽത്താന്‍റെ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കുകയാണ് ബഷീറിന്‍റെ ചായപ്പീട്യ

മാങ്കോസ്റ്റില്‍ ചുവട്ടിലെ നീളന്‍ കസേരയില്‍ ഇരുന്ന് ബഷീർ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ പുതുതലമുറക്കും ഏറെ പ്രിയപ്പെട്ടതാണ്. ചെറൂപ്പ അയ്യപ്പൻകാവിലെ ബഷീറി​ന്‍റെ ചായപ്പീട്യയിലും ബഷീറിന്‍റെ ഓർമകൾ കാണാനാകും. ബഷീറിന്‍റെ കഥാപാത്രങ്ങൾക്ക് അയ്യപ്പൻകാവ് സ്വദേശിയായ പ്രമോദ് തന്‍റെ ചായപ്പീട്യയിൽ ഒരു പുനരാവിഷ്കരണം നടത്തുകയാണ്. ബഷീറിന്‍റെ ജന്‍മദിന വാർഷികത്തോട് അനുബന്ധിച്ചാണ് ബഷീർ കഥാപാത്രങ്ങള്‍ വിരുന്നിനെത്തിയത്.

ബഷീറിനോട് സംസാരിക്കാന്‍ പാത്തുമ്മയും ആടും ഒറ്റക്കണ്ണൻ പോക്കരും എട്ടുകാലി മമ്മൂഞ്ഞുമെല്ലാം ചെറൂപ്പ അയ്യപ്പൻകാവിലെ ചായപ്പീടികയിൽ എത്തി. ബേപ്പൂർ സുൽത്താന്‍റെ വലിയൊരു ആരാധകനാണ് ചായപ്പീടിക നടത്തുന്ന പ്രമോദ്. പക്ഷാഘാതത്തെതുടർന്ന്​ ഒരുഭാഗം തളർന്ന പ്രമോദിന്​ സുഹൃത്തുക്കൾ കടവെച്ചുനൽകുകയായിരുന്നു. പൊൻപാറക്കുന്നിന് താഴെ മാവൂർ- കോഴിക്കോട്​ റോഡരികിൽ ഒരു മാസത്തോളമായി കട പ്രവർത്തിച്ചു തുടങ്ങിയിട്ട്​. അക്ഷരങ്ങളിൽ കണ്ട ജീവിതങ്ങളെ ഒരു ചൂടൻ ചായയും കുടിച്ച് നേരിൽ കണ്ട് ആസ്വദിക്കുകയാണ് ബഷീറിന്‍റെ ചായപ്പീട്യയിലെത്തുന്നവർ.

Last Updated : Jan 21, 2021, 2:04 PM IST

ABOUT THE AUTHOR

...view details