വിജയ് സേതുപതിയും തപ്‍സി പന്നുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'അനബൽ സേതുപതി'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തു. തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമാണ് ട്രെയ്‌ലര്‍.
മലയാളത്തിൽ മോഹൻലാലും തമിഴിൽ സൂര്യയും തെലുങ്കിൽ വെങ്കടേഷുമാണ് ഇത് പുറത്തിറക്കിയത്. ഹൊറർ- കോമഡിയായി ഒരുക്കുന്ന അനബൽ സേതുപതിയിൽ യോഗി ബാബു, രാധിക ശരത്‍കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
നടനും സംവിധായകനുമായ ആർ. സുന്ദർരാജന്‍റെ മകൻ ദീപക് സുന്ദർരാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.