തമിഴ്‌നാട്ടിലെ തിയേറ്ററുകളുടെ സീറ്റിങ് കപ്പാസിറ്റി അമ്പതില്‍ നിന്നും നൂറ് ശതമാനമായി ഉയര്‍ത്തി തമിഴ്‌നാട് സര്‍ക്കാര്‍. കൊവിഡ് പശ്ചാത്തലത്തിൽ കാണികളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് രാജ്യത്തെ മിക്ക തിയേറ്ററുകളും പ്രവർത്തിക്കുന്നത്. നവംബര്‍ 10 മുതലാണ് തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. 50 ശതമാനം സീറ്റുകളിലേക്ക് മാത്രം ടിക്കറ്റുകള്‍ നല്‍കാനായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയത്. ഈ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ച് മുഴുവന്‍ ആളുകളെയും പ്രവേശിപ്പിക്കാനുള്ള അനുമതി നല്‍കിയത്.
തിയേറ്ററുകളിൽ മുഴുവൻ ആള്‍ക്കാരെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍ - തിയേറ്ററുകളിൽ മുഴുവൻ ആള്‍ക്കാരെയും പ്രവേശിപ്പിക്കാന്‍ അനുമതി
പൊങ്കലിന് സൂപ്പര്‍സ്റ്റാറുകളേടതടക്കം നിരവധി ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള അവസരത്തിലാണ്, മുഴുവൻ ആളുകളെയും പ്രവേശിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയത്
പൊങ്കലിന് സൂപ്പര്‍സ്റ്റാറുകളേടതടക്കം നിരവധി ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള അവസരത്തിലാണിത്. അതേസമയം കൊവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വിജയ് ചിത്രം മാസ്റ്റര്‍ പൊങ്കലിന് റിലീസിനെത്തുന്നതിനാല്‍ തിയേറ്ററുകളിൽ മുഴുവൻ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ് തന്നെ രണ്ട് ദിവസം മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. അതിനാൽ തന്നെ ചിത്രത്തിന്‍റെ പ്രദർശനത്തിന് തിയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലും കാണികളെ ഉൾപ്പെടുത്തണമെന്ന് വിജയ്‌യും ആരാധകരും ആവശ്യപ്പെട്ടിരുന്നു. നടന്‍ ചിമ്പുവും കഴിഞ്ഞ ദിവസം സര്‍ക്കാരിന് തിയേറ്റുകളിലെ സീറ്റിങ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കത്തയച്ചിരുന്നു. തിയേറ്ററുകളിലെ ആളുകളുടെ പ്രവേശനാനുമതി നൂറ് ശതമാനം ആക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ തമിഴ്‌നാട്.