തമിഴ് സിനിമാ- സീരിയൽ താരം ജോക്കർ തുളസി അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് നടന്‍റെ അന്ത്യം. ദശകങ്ങളായി സിനിമാരംഗത്ത് സജീവമായ താരം തമിഴിന് പുറമെ മലയാളം, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സഹതാരമായും ഹാസ്യനടനായും തിളങ്ങിയ തുളസിയുടെ ആദ്യ സിനിമ മനോജ് കുമാർ സംവിധാനം ചെയ്ത മരുത്ത് പാണ്ടിയാണ്. ഉടൻ പിറപ്പ്, ചാമുണ്ഡി, ചിത്തിരൈ പൂക്കൾ, ഇത് ഒരു തൊടർ കഥൈ, സെവന്ത പൊണ്ണ് എന്നിവയാണ് താരത്തിന്‍റെ പ്രധാന ചലച്ചിത്രങ്ങൾ.