ബെംഗളൂരു: ഡിസ്‌കവറി ചാനലിന്‍റെ ജനപ്രിയ ടിവി ഷോ 'മാൻ വേഴ്‌സസ് വൈൽഡി'ൽ സൂപ്പർസ്റ്റാർ രജനീകാന്തും. ബെയർ ഗ്രിൽസ് അവതാരകനായ പരിപാടിയുടെ മൂന്ന് ദിവസത്തെ ചിത്രീകരണത്തിനായി താരം കർണാടകയിലെ ചാമരാജനഗറിലെത്തി. ഷൂട്ടിങ്ങിനെത്തിയ താരം ഇപ്പോൾ ബന്ദിപ്പൂരിലെ ഒരു റിസോർട്ടിൽ താമസിക്കുകയാണ്.
'മാൻ വേഴ്‌സസ് വൈൽഡി'ൽ ബെയർ ഗ്രിൽസിനൊപ്പം രജനീകാന്തും - Rajinikanth in Discovery programme
ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിൽ വച്ച് നടക്കുന്ന മൂന്ന് ദിവസത്തെ ചിത്രീകരണത്തിനായി രജനീകാന്ത് കർണാടകയിലെ ചാമരാജനഗറിലെത്തി.
രജനീകാന്ത്
ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിൽ വച്ച് നടക്കുന്ന ചിത്രീകരണത്തിൽ രജനീകാന്ത് ഗ്രിൽസിനൊപ്പം ചേരും. മുമ്പ് ഈ കടുവ സംരക്ഷണ കേന്ദ്രത്തിൽ വച്ച് 'ഹുലി ഹലീന മേവു' എന്ന കന്നട സിനിമയുടെ ചിത്രീകരണത്തിനും സർക്കാർ അനുമതി നൽകിയിരുന്നു.
Last Updated : Jan 28, 2020, 7:53 PM IST