അന്നാ ബെന്‍ ടൈറ്റില്‍ റോളിലെത്തി മികച്ച പ്രതികരണം നേടിയ സിനിമയായിരുന്നു 2019ല്‍ റിലീസ് ചെയ്‌ത സിനിമയായ ഹെലന്‍. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്‌ത സിനിമ വലിയ വിജയമായതോടെ തമിഴിലും സിനിമയ്‌ക്ക് റീമേക്ക് പ്രഖ്യാപനമുണ്ടായി. അന്‍ഭിര്‍കിനിയാല്‍ എന്ന പേരിലാണ് സിനിമ തമിഴില്‍ ഒരുക്കുന്നത്. കീര്‍ത്തി പാണ്ഡ്യനാണ് അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുക. നടിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്ററുകള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്‍റെ കഥയാണ് ഹെലന്‍ പറഞ്ഞത്.
ഹെലന്‍ തമിഴില്‍ 'അൻപിർക് ഇനിയാൾ', നായിക കീര്‍ത്തി പാണ്ഡ്യന്‍ - Helen titled Anbirkiniyal
അൻപിർക് ഇനിയാൾ എന്ന പേരിലാണ് സിനിമ തമിഴില്‍ ഒരുക്കുന്നത്. കീര്‍ത്തി പാണ്ഡ്യനാണ് അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുക. നടിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്ററുകള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

നടനും കീര്‍ത്തിയുടെ അച്ഛനുമായ അരുണ്‍ പാണ്ഡ്യനാണ് ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്. 'ഇതുര്‍ക്ക്‌താനെ ആസൈപെട്ടേ ബാലകുമാര' സംവിധാനം ചെയ്‌ത ഗോകുലാണ് സിനിമ സംവിധാനം ചെയ്യുന്നത്. അരുണ്‍ പാണ്ഡ്യന്‍റെ നിര്‍മാണ കമ്പനിയായ എ ആന്‍റ് പി ഗ്രൂപ്പ്‌സാണ് സിനിമ നിര്‍മിക്കുന്നത്. ജാവേദ് റിയാസാണ് സിനിമയ്‌ക്കായി സംഗീതം ഒരുക്കുന്നത്. പ്രദീപ്.ഇ.രാഘവാണ് എഡിറ്റിങ്. മഹേഷ് മുത്തുസ്വാമിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുക. സിനിമയിലെ അഭിനയനത്തിന് അന്നാ ബെന്നിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.