തമിഴ് സിനിമയുടെ എണ്‍പത് തൊണ്ണൂറ് കാലഘട്ടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഹാസ്യതാരം സെന്തില്‍ ആദ്യമായി കേന്ദ്രകഥാപാത്രമാകുന്ന സിനിമ വരുന്നു. 'ഒരു കിടയിൻ കരുണയ് മനു' സിനിമ സംവിധാനം ചെയ്‌ത സുരേഷ് സംഘയ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷിന്‍റെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്. ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഗ്രാമത്തിലേക്ക് മടങ്ങിവരുന്ന കഥാപാത്രമാണ് സെന്തിലിന്‍റേത്. സിനിമാ ലോകം നന്നായി ഉപയോഗപ്പെടുത്താത്ത നടനാണ് സെന്തിലെന്നും ഈ സിനിമയിലെ കഥാപാത്രം സെന്തിലിന് മികച്ചതാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിര്‍മാതാവ് സമീര്‍ ഭാരത് റാം പറഞ്ഞു.
തമിഴ് ഹാസ്യതാരം സെന്തിൽ കേന്ദ്ര കഥാപാത്രമായി പുതിയ സിനിമ വരുന്നു - tamil old comedy actor Senthil new projects
'ഒരു കിടയിൻ കരുണയ് മനു' സിനിമ സംവിധാനം ചെയ്‌ത സുരേഷ് സംഘയ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷിന്‍റെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്
തങ്ങള്‍ ആദ്യമായി തിരക്കഥയുമായി സെന്തിലിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ആദ്യം അതിശയിച്ചുവെന്നും കഥ പറഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടതിനാല്‍ ഉടന്‍ തന്നെ സമ്മതം അറിയിക്കുകയായിരുന്നുവെന്നും സമീര്‍ ഭാരത് കൂട്ടിച്ചേര്‍ത്തു. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായിരിക്കും. ചിത്രത്തിലെ റിട്ടേര്‍ഡ് പട്ടാള ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തിലേക്ക് പരിചയസമ്പന്നനായ നടന്‍ തന്നെയായിരിക്കും എത്തുകയെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
സുരേഷിന്‍റെ രണ്ടാമത്തെ സിനിമ സത്യ സോദനയ് അണിയറയില്‍ ഒരുങ്ങുകയാണ്. പ്രേംജിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി ആദ്യവാരം അരുപ്പുകോട്ടയില്‍ സെന്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.