ചെന്നൈ : ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് മലയാളം ബിഗ് ബോസ് സെറ്റ് അടച്ചുപൂട്ടി തമിഴ്നാട് സർക്കാർ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിനും തമിഴ് സിനിമാപ്രവർത്തകരുടെ സംഘടനയായ ഫെഫ്സിയുടെ ഉത്തരവ് ലംഘിച്ചതിനുമാണ് നടപടി. ഷൂട്ടിങ്ങ് നിർത്തിവച്ചതിനൊപ്പം ബിഗ് ബോസിന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തമിഴ്നാട് റവന്യൂവകുപ്പ് ചെന്നൈയിലെ പൂനമല്ലിയിലുള്ള സെറ്റ് പരിശോധിക്കുകയും ഇവിടെയുണ്ടായിരുന്ന ഏഴ് മത്സരാർഥികളെ മാറ്റി സെറ്റ് അടച്ചുപൂട്ടുകയുമായിരുന്നു. മത്സരാർഥികളെ കൂടാതെ, സെറ്റിലുണ്ടായിരുന്ന 60 പേരെയും ഇവിടെ നിന്ന് മാറ്റി നിരീക്ഷണത്തിലാക്കി. പരിപാടിയില്‍ പങ്കെടുത്ത ആറ് പേർക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.