കേരളം

kerala

ETV Bharat / sitara

മണിരത്‌നത്തിന്‍റെ രചനയിൽ ഒരു ഫാമിലി ത്രില്ലർ ചിത്രം; ‘വാനം കൊട്ടട്ടും’ ട്രെയിലർ പുറത്തിറക്കി - Vikram Prabhu

25 വർഷങ്ങൾക്ക് ശേഷം ശരത് കുമാറും രാധികാ ശരത് കുമാറും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

vaanam kondadum  വാനം കൊട്ടട്ടും  മണിരത്‌നത്തിന്‍റെ രചന  മണിരത്‌നം  ധന ശേഖരൻ  വിക്രം പ്രഭു  ശരത് കുമാറും രാധികാ ശരത് കുമാറും  സിദ് ശ്രീറാം  Vaanam Kottattum  Vaanam Kottattum trailer  Mani Ratnam new movies  Vikram Prabhu  Sarath kumar and Radhika Sarath kumar
വാനം കൊട്ടട്ടും

By

Published : Jan 23, 2020, 8:53 PM IST

സംവിധായകന്‍ മണിരത്‌നം രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ‘വാനം കൊട്ടട്ടും’. ധന ശേഖരൻ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലർ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. വിക്രം പ്രഭു നായകനായെത്തുന്ന വാനം കൊട്ടട്ടും ചിത്രത്തിൽ ശരത്കുമാർ, രാധിക ശരത്കുമാർ, ഐശ്വര്യ രാജേഷ്, മഡോണ സെബാസ്റ്റ്യൻ, ശാന്തനു എന്നിവരും മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

25 വർഷങ്ങൾക്ക് ശേഷമാണ് ശരത് കുമാറും രാധികാ ശരത് കുമാറും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയ ഗായകൻ സിദ് ശ്രീറാം സംഗീതം ഒരുക്കുന്നു. പ്രീത ജയരാമൻ ഛായാഗ്രഹണവും ഇ. സങ്കത്തമിഴൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. മദ്രാസ് ടാക്കീസിന്‍റെ ബാനറിൽ മണിരത്‌നം തന്നെയാണ് ചിത്രത്തിന്‍റെ നിർമാണം. ഫെബ്രുവരി ഏഴിന് വാനം കൊട്ടട്ടും പ്രദർശനത്തിനെത്തും.

ABOUT THE AUTHOR

...view details