നടന്‍ അരുണ്‍ വിജയിയും സംവിധായകന്‍ അറിവഴകനും ഒന്നിക്കുന്ന ഏറ്റവും പുതിയ സ്‌പൈ ത്രില്ലര്‍ സിനിമ ബോര്‍ഡറില്‍ റോ ഏജന്‍റിന്‍റെ വേഷത്തില്‍ എത്തുന്നത് റെജീന കസാന്‍ഡ്ര. ചിത്രത്തിലെ നടിയുടെ ലുക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തോക്കേന്തിയും കൈയ്യില്‍ വിലങ്ങണിഞ്ഞുമെല്ലാം റെജീനയെ പുതിയ ഫോട്ടോകളില്‍ കാണാം. അരുണ്‍ വിജയ് ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്നതാണ് ബോര്‍ഡറിലെ കഥാപാത്രം എന്നാണ് നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് സൂചിപ്പിക്കുന്നത്. അരുണും ചിത്രത്തില്‍ ഒരു റോ ഏജന്‍റിന്‍റെ വേഷമാണ് അവതരിപ്പിക്കുന്നത്.
അരുണ്‍ വിജയ് സിനിമ 'ബോര്‍ഡറി'ല്‍ റോ ഏജന്‍റായി റെജീന കസാന്‍ഡ്ര - regina cassandra borrder movie
തോക്കേന്തിയും കൈയ്യില്‍ വിലങ്ങണിഞ്ഞുമെല്ലാം റെജീനയെ പുതിയ ഫോട്ടോകളില്‍ കാണാം. ചിത്രത്തിലെ നായകന്‍ അരുണ്‍ വിജയിയും ചിത്രത്തില്‍ റോ ഏജന്‍റായാണ് എത്തുന്നത്
അരുണ്‍ വിജയ് സിനിമ 'ബോര്‍ഡറി'ല്‍ റോ ഏജന്‍റായി റെജീന കസാന്‍ഡ്ര
നേരത്തെ അറിവഴകനും അരുണും ഒരുമിച്ച് എത്തിയ സിനിമ കുട്രം 23 ആയിരുന്നു. തമിഴിന് പുറമെ, 'ബോര്‍ഡര്‍' ഹിന്ദിയിലും തെലുങ്കിലും മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തും. അരുണ്‍ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ 31 ആം സിനിമ കൂടിയാണ് ബോര്‍ഡര്‍. ഡല്‍ഹി, ആഗ്ര, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ദേശസ്നേഹമാണ് സിനിമയുടെ പ്രമേയം. വിജയ് രാഘവേന്ദ്രയാണ് സിനിമയുടെ നിര്‍മാണം. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.