കേരളം

kerala

ETV Bharat / sitara

സൂരരൈ പോട്രിനൊപ്പം കൈയടി നേടി അപര്‍ണ ബാലമുരളി - സൂരരൈ പോട്ര് അപര്‍ണ ബാലമുരളി

സൂരരൈ പോട്രില്‍ സൂര്യയുടെ കഥാപാത്രത്തിന്‍റെ ഭാര്യയായാണ് അപര്‍ണ ബാലമുരളി അഭിനയിച്ചിരിക്കുന്നത്. മധുരൈ സ്ലാങിലുള്ള ഡലോഗുകള്‍ പറയുന്ന ബൊമ്മി എന്ന കഥാപാത്രത്തിന് അപര്‍ണ തന്നെയാണ്

tamil film soorarai potru actress aparna balamurali  സൂരരൈ പോട്രിനൊപ്പം കൈയ്യടി നേടി അപര്‍ണ ബാലമുരളി  സൂരരൈ പോട്ര്  അപര്‍ണ ബാലമുരളി വാര്‍ത്തകള്‍  സൂരരൈ പോട്ര് അപര്‍ണ ബാലമുരളി  soorarai potru actress aparna balamurali
സൂരരൈ പോട്രിനൊപ്പം കൈയ്യടി നേടി അപര്‍ണ ബാലമുരളി

By

Published : Nov 13, 2020, 5:29 PM IST

രണ്ട് ദിവസമായി എല്ലാ വിനോദ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് സുധ കൊങര-സൂര്യ ചിത്രം സൂരരൈ പോട്ര് സിനിമയാണ്. സിനിമയെക്കുറിച്ചും സൂര്യയുടെ മാസ്മരിക പ്രകടനത്തെ കുറിച്ചുമാണ് എല്ലായിടങ്ങളിലും ചര്‍ച്ച. സൂര്യ തകര്‍ത്തുവെന്ന് തര്‍ക്കമില്ലാതെ എല്ലാവരും ഓരേ ശബ്ദത്തില്‍ പറയുന്നു. അതേ ആരാധകന്‍റെ പ്രതീക്ഷകള്‍ക്കുമപ്പുറമുള്ള പ്രകടനം സൂര്യ കാഴ്ചവെച്ചു. എന്നാല്‍ പ്രതീക്ഷിക്കാതെ ഞെട്ടിച്ചത് മലയാളത്തിന്‍റെ സ്വന്തം അപർണ ബാലമുരളിയുടെ പ്രകടനമായിരുന്നു. ബൊമ്മി എന്ന കഥാപാത്രത്തിന് വേണ്ട ആറ്റിറ്റ്യൂഡ്, മധുരൈ സ്ലാങിലുള്ള പക്കാ ഡയലോഗ് ഡെലിവറി, പിന്നെ സൂര്യ അപർണ കോമ്പിനേഷൻ സീനുകളിലെ സൂര്യയോട് കട്ടക്ക് നില്‍ക്കുന്ന പ്രകടനങ്ങൾ... സത്യം പറഞ്ഞാൽ മലയാളിക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന പ്രകടനം അപര്‍ണ ചെയ്‌തു.

മലയാളത്തിലെ എല്ലാ താരങ്ങളും അപര്‍ണയെയും സൂര്യയെയും സൂരരൈ പോട്രിനെയും വാനോളം പുകഴ്ത്തുന്നുണ്ട്. അപര്‍ണയുടെ വളര്‍ച്ചയില്‍ അതിയായ സന്തോഷമെന്നാണ് മലയാള അഭിനേതാക്കളെല്ലാം സോഷ്യല്‍മീഡിയകളില്‍ കുറിച്ചത്. ഒഡീഷനിലൂടെ സുധ കൊങര അപർണയെ തെരഞ്ഞെടുത്തതിന് ശേഷം ഒരു വർഷത്തോളമുള്ള പരിശീലനവും തയ്യാറെടുപ്പുകളും ഈ സിനിമക്കായി അപര്‍ണ നടത്തിയിരുന്നു. മധുരൈ തമിഴ് സംസാരിക്കുന്ന കഥാപാത്രത്തിനായി തൃശ്ശൂർ സ്വദേശിയായ അപർണ തന്നെയാണ് ഡബ്ബ് ചെയ്‌തിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ABOUT THE AUTHOR

...view details