തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യ പൂര്‍ണിമയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മകന്‍ ശാന്തനു ഭാഗ്യരാജാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അച്ഛനും അമ്മയ്ക്കും കൊവിഡ് പോസിറ്റീവായതോടെ താന്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ജോലിക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചതായും ശാന്തനു ഭാഗ്യരാജ് വ്യക്തമാക്കി. ഈ അടുത്ത ദിവസങ്ങളില്‍ തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും ശാന്തനു അഭ്യര്‍ഥിച്ചു.
-
My parents #KBhagyaraj #PoornimaBhagyaraj have tested POSITIVE for #Covid19 today. All of us incl. our staff have...
Posted by Shanthnu Bhagyaraj on Thursday, May 6, 2021