വൃദ്ധരായവർ നിങ്ങൾക്കുമുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളും ഒരുകാലത്ത് അങ്ങനെയാകുമെന്ന് വിശ്വസിക്കുന്നുവെങ്കിൽ കണ്ടിരിക്കേണ്ട ചിത്രം. 2019ലെ മികച്ച തമിഴ് സിനിമക്കുള്ള ദേശീയ പുരസ്‌കാരം നേടിയ 'ബാര'ത്തിന്‍റെ ട്രെയിലറിന് ലഭിക്കുന്നത് മികച്ച പ്രതികരണം. പ്രിയ കൃഷ്‌ണസ്വാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത് ആർ. രാജ, സുകുമാർ ഷൺമുഖം, ജയലക്ഷ്‌മി, സ്റ്റെല്ല ഗോപി എന്നിവരാണ്. കൂടാതെ, ചിത്രത്തിന്‍റെ എഡിറ്റിങ്ങും നിർമാണവും സംവിധായിക തന്നെയാണ നിർവഹിച്ചിരിക്കുന്നതും്.
കറുപ്പസ്വാമിയെ കൊന്നത് ആര്? ദേശീയ അവാർഡ് ചിത്രം 'ബാരം' ട്രെയിലർ പുറത്തുവിട്ടു - Priya Krishnaswamy
2018ൽ ഗോവ ചലച്ചിത്ര മേളയിൽ പനോരമാ വിഭാഗത്തിലും മറ്റ് അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട ബാരം എന്ന ചിത്രം മികച്ച തമിഴ് ചിത്രത്തിനുള്ള 66-ാമത് ദേശീയ പുരസ്‌കാരവും നേടിയിരുന്നു.
ബാരം
തമിഴ് സിനിമയിൽ തന്‍റേതായ ശൈലി അടയാളപ്പെടുത്തിയ സംവിധായകൻ വെട്രിമാരൻ ബാരം അവതരിപ്പിക്കുന്നു. കറുപ്പസ്വാമിയെ കൊന്നത് ആര്? എന്ന ടാഗ്‌ലൈനിൽ പുറത്തിറക്കുന്ന ചിത്രം 2018ൽ ഗോവ ചലച്ചിത്ര മേളയിൽ പനോരമാ വിഭാഗത്തിലും മറ്റ് അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രിയ കൃഷ്ണസ്വാമിക്ക് പുറമെ ആർദ്രാ സ്വരൂപും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ഈ മാസം 21ന് ബാരം തിയേറ്ററുകളിലെത്തും.