കേരളം

kerala

ETV Bharat / sitara

സൂപ്പർനാച്ചുറൽ സസ്‌പെൻസ് ത്രില്ലറുമായി 'അന്ധഗാരം'; ട്രെയിലർ പുറത്തിറക്കി - vignarajan

നിലനിൽപിന് വേണ്ടിയുള്ള അന്ധനായ മാന്ത്രികന്‍റെ പോരാട്ടം, പരാജിതനായ ക്രിക്കറ്റ് കളിക്കാരന്‍റെ പോരാട്ടം, ഒറ്റപ്പെട്ട മനോരോഗവിദഗ്‌ധന്‍റെ പുനരുജ്ജീവനത്തിനുള്ള അന്വേഷണം ഇതെല്ലാമാണ് അന്ധഗാരത്തിൽ പ്രമേയമാകുന്നത്

അന്ധകാരം  സൂപ്പർനാച്ചുറൽ സസ്‌പെൻസ് ത്രില്ലർ  അര്‍ജുന്‍ ദാസ്  അറ്റ്ലീ  വി.വിഗ്നരാജൻ  അന്ധകാരം സിനിമ  അന്ധഗാരം  Andhagharam  Andhagharam trailer  tamil film trailer latest  arjun das  atlee  vignarajan  priya atlee
അന്ധഗാരം

By

Published : Apr 14, 2020, 9:17 PM IST

കൈദി, മാസ്റ്റര്‍ ഫെയിം അര്‍ജുന്‍ ദാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'അന്ധഗാര'ത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടു. വി.വിഗ്നരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു സൂപ്പർനാച്ചുറൽ സസ്‌പെൻസ് ത്രില്ലറാണെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. നിലനിൽപിന് വേണ്ടിയുള്ള അന്ധനായ മാന്ത്രികന്‍റെ പോരാട്ടം, പരാജിതനായ ക്രിക്കറ്റ് കളിക്കാരന്‍റെ പോരാട്ടം, ഒറ്റപ്പെട്ട മനോരോഗവിദഗ്‌ധന്‍റെ പുനരുജ്ജീവനത്തിനുള്ള അന്വേഷണം ഇതെല്ലാമാണ് അന്ധഗാരത്തിനുള്ളിൽ എത്തിപ്പെടുന്നത്.

കുമാർ നടരാജൻ, പൂജ രാമചന്ദ്രന്‍, വിനോദ് കിഷൻ, മിഷ ഗോഷാല്‍ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു. പ്രദീപ് കുമാറാണ് സംഗീതം ഒരുക്കുന്നത്. സത്യരാജ് നടരാജൻ എഡിറ്റിങ്ങും എ.എം എഡ്‌വിൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. എ ഫോര്‍ ആപ്പിള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ സംവിധായകൻ അറ്റ്ലീയും പ്രിയ അറ്റ്ലീയും ചേർന്നാണ് അന്ധഗാരം നിർമിക്കുന്നത്. സുധൻ സുന്ദരം, ജയറാം, പൂർണ ചന്ദ്ര എന്നിവരും ചിത്രത്തിന്‍റെ നിർമാണരംഗത്തുണ്ട്.

ABOUT THE AUTHOR

...view details