'96 ഫീലിങ്ങിൽ ജാനു; തെലുങ്ക് പതിപ്പിന്‍റെ ട്രെയിലർ പുറത്തിറക്കി
'96ന്‍റെ ഫീൽ ഒട്ടും കളയാതെയാണ് സാമന്ത അക്കിനേനിയും ഷര്‍വാനന്ദും മുഖ്യവേഷത്തിലെത്തുന്ന ജാനുവിന്‍റെ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്.
'96ലെ ജാനുവും റാമും. പ്രണയത്തെ പ്രണയിക്കാൻ തോന്നിപ്പിച്ച വിജയ് സേതുപതിയും തൃഷയും അനശ്വരമാക്കിയ കഥാപാത്രങ്ങൾ. 2018ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം '96ന്‍റെ സംവിധായകൻ സി.പ്രേംകുമാര്‍ തന്നെയാണ് നഷ്‌ട പ്രണയത്തിന്‍റെ ഓർമകളിലേക്ക് ഒരിക്കൽകൂടി പ്രേക്ഷകരെ ക്ഷണിക്കുന്നത്. സാമന്ത അക്കിനേനിയും ഷര്‍വാനന്ദും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് 'ജാനു'വിന്‍റെ ട്രെയിലർ പുറത്തുവിട്ടു. '96ന്‍റെ ഫീൽ ഒട്ടും കളയാതെയാണ് ജാനുവിന്‍റെ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ, റാമിനെയും ജാനുവിനെയും അവരുടെ പ്രണയത്തെയും നെഞ്ചിലേറ്റിയ ആരാധകരെ തെലുങ്ക് റീമേക്കും ഒട്ടും നിരാശരാക്കുന്നില്ല.