ചെന്നൈ: ദേശീയ പുരസ്‌കാര ജേതാവും തമിഴ് സിനിമാ രംഗത്തെ പ്രശസ്‌തനായ സംവിധായകനുമായ എസ്.പി ജനനാഥന്‍ അന്തരിച്ചു. കഴിഞ്ഞ ദിവസമാണ് ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി അദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
തമിഴ് സംവിധായകന്‍ എസ്.പി ജനനാഥന്‍ അന്തരിച്ചു - എസ്.പി ജനനാഥന്‍ അന്തരിച്ചു
ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നടന്‍ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമ ലാഭം എന്ന ചിത്രമാണ് ജനനാഥന്‍ അവസാനമായി സംവിധാനം ചെയ്‌തത്

നടന്‍ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമ ലാഭം എന്ന ചിത്രമാണ് ജനനാഥന്‍ അവസാനമായി സംവിധാനം ചെയ്‌തത്. ചിത്രത്തിന്‍റെ എഡിറ്റിങ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുള്ള ഇടവേളയില്‍ സ്റ്റുഡിയോയില്‍ നിന്ന് ഹോട്ടലിലേക്ക് പോയതായിരുന്നു അദ്ദേഹം. നാലുമണി കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഹോട്ടല്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് ബോധമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഇയര്‍ക്കയ്, ഈ, പേരാണ്‍മയ്, ഭൂലോഹം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്‌ത മറ്റ് സിനിമകള്‍. ഇയര്‍ക്കയ് സിനിമയിലൂടെയാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. സംവിധായകന്‍ എന്നതിന് പുറമെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം.