M Thyagarajan found death : തമിഴ് സിനിമാ സംവിധായകന്‍ എം. ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയില്‍. വടപളനിയിലെ എ.വി.എം സ്‌റ്റുഡിയോക്ക് എതിര്‍വശത്ത് വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ തമിഴ് സംവിധായകരുടെ സംഘടന അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
M Thyagarajan hits : ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രം 'മാനഗര' കാവല്‍ ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു ത്യാഗരാജന്‍. വിജയകാന്ത് നായകനായ മാനഗര കാവല്‍ എ.വി.എം പ്രൊഡക്ഷന്‍സിന്‍റെ 150ാമത്തെ ചിത്രമാണ്. 'വെട്രി മേല്‍ വെട്രി', 'പൊണ്ണുപാര്‍ക്ക പോരേൻ' തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ മറ്റ് പ്രധാന ചിത്രങ്ങള്‍. പ്രഭുവിനെ നായകനാക്കി ഒരുക്കിയ 'പൊണ്ണു പാര്‍ക്ക പോരേന്‍' ആയിരുന്നു ആദ്യ ചിത്രം.