കേരളം

kerala

ETV Bharat / sitara

അഭിനയ ജീവിതത്തിന്‍റെ 42 വര്‍ഷങ്ങള്‍, രാധികയ്ക്ക് ആശംസയുമായി ഭാരതിരാജ - അഭിനയ ജീവിതത്തിന്‍റെ 42 വര്‍ഷങ്ങള്‍, രാധികക്ക് ആശംസയുമായി ഭാരതിരാജ

1978ല്‍ ഭാരതിരാജ സംവിധാനം ചെയ്ത കിഴക്കേ പോകും റെയില്‍ എന്ന സിനിമയിലൂടെയാണ് രാധിക ശരത്കുമാര്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നവരുന്നത്

tamil director bharathiraja tweet about actress radhika sarathkumar  actress radhika sarathkumar  tamil director bharathiraja tweet  bharathiraja tweet about actress radhika sarathkumar  രാധികക്ക് ആശംസയുമായി ഭാരതിരാജ  അഭിനയ ജീവിതത്തിന്‍റെ 42 വര്‍ഷങ്ങള്‍, രാധികക്ക് ആശംസയുമായി ഭാരതിരാജ  നടി രാധിക ശരത്കുമാര്‍
അഭിനയ ജീവിതത്തിന്‍റെ 42 വര്‍ഷങ്ങള്‍, രാധികക്ക് ആശംസയുമായി ഭാരതിരാജ

By

Published : Aug 14, 2020, 5:26 PM IST

തമിഴകത്തെ തഴക്കം വന്ന അഭിനേത്രിമാരില്‍ ഒരാളാണ് ഇന്നും ശോഭയോടെ മിനിസ്ക്രീനിലും ബിഗ്‌സ്ക്രീനിലുമായി തിളങ്ങി നില്‍ക്കുന്ന നടി രാധിക ശരത്കുമാര്‍. രാധിക അഭിനയ ജീവിതത്തില്‍ 42 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 1978ല്‍ ഭാരതിരാജ സംവിധാനം ചെയ്ത കിഴക്കേ പോകും റെയില്‍ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നവരുന്നത്. പിന്നീട് ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍താര നായകന്മാരുടെയും കൂടെ ജോഡിയായി രാധിക തിളങ്ങി. തമിഴ് ചിത്രങ്ങള്‍ക്ക് പുറമെ തെലുങ്കു, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും രാധിക അഭിനയിച്ചിട്ടുണ്ട്. ഗാംബിനോസ്, വജ്രായുധം, പ്രതികാരം, രാമലീല, കൈകേയി, ജസ്റ്റിസ് രാജ, ചാവേറ്റുപട, കൂടും തേടി, അര്‍ത്ഥന, രാമലീല തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ രാധിക അവതരിപ്പിച്ചിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ അര്‍ഥന എന്ന ചിത്രത്തിനുശേഷം 2017ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം രാമലീലയിലൂടെയാണ് രാധിക മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയത്‌.

ചലച്ചിത്രമേഖലയില്‍ നിന്നും പുറത്ത് നിന്നുമായി നിരവധി പേരാണ് രാധികക്ക് ആശംസകളുമായി എത്തുന്നത്. ഇതില്‍ രാധികയുടെ ആദ്യചിത്രത്തിന്‍റെ സംവിധായകന്‍ ഭാരതിരാജ പങ്കുവെച്ച ട്വീറ്റാണ് വൈറലാകുന്നത്. 'എന്‍റെ പ്രിയപ്പെട്ട തമിഴരേ... പാഞ്ചാലി എന്ന് പേരുള്ള ഒരു പതിനാറുവയസുകാരിയെ കിഴക്കേ പോകും റെയ്‌ലില്‍ എനിക്ക് ലഭിച്ചു. അവളുടെ യാത്രയ്ക്ക് അന്ന് കൊടി പറത്തി. 42 വര്‍ഷമായിരിക്കുന്നു. ഇന്നും ആ യാത്ര അവസാനിച്ചിട്ടില്ല....' രാധികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഭാരതിരാജ കുറിച്ചു. സംവിധായകന്‍റെ ആശംസകള്‍ക്ക് രാധിക മറുപടിയും നല്‍കി. 'ഇതിലും മികച്ചത് എനിക്ക് സംഭവിക്കാനില്ല. ഞാനിന്ന് എന്താണോ അതെല്ലാം താങ്കള്‍ കാരണമാണ്. താങ്കളുടെ അനുഗ്രഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. പുരുഷമേധവിത്തമുള്ള മേഖലയില്‍, സ്ത്രീയുടെ നേട്ടങ്ങള്‍ ആഘോഷിക്കാത്ത സമകാലികരുടെ ഇടയില്‍ താങ്കളുടെ വാക്കുകള്‍ സാധാരണയിലും ഉയരെയാണ്..എന്നത്തേയും പോലെ....' രാധിക മറുപടിയായി കുറിച്ചു. പൂന്തോട്ട കാവല്‍ക്കാരന്‍, നിനൈവു ചിന്നം, പസുംപോന്‍, റാണി മഹാറാണി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും രാധിക കരസ്ഥമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details