മണിരത്നം, ജയേന്ദ്ര പഞ്ചപകേശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന തമിഴ് ആന്തോളജി നവരസയുടെ ട്രെയിലർ പുറത്ത്. തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമായി നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 6ന് നെറ്റ്ഫ്ലിക്സ് ഒടിടി റിലീസിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. ഒമ്പത് സംവിധായകരുടെ സംവിധാനത്തിൽ ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കിയ ഒമ്പത് കഥകളാണ് ചിത്രത്തിലുള്ളത്. ബിജോയ് നമ്പ്യാർ, ഗൗതം വാസുദേവ് മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, രതീന്ദ്രൻ പ്രസാദ്, പ്രിയദർശൻ, വസന്ത് എസ്.സായ്, സർജുൻ കെ.എം, അരവിന്ദ് സ്വാമി എന്നിവരാണ് ഒമ്പത് ചിത്രങ്ങൾ ഒരുക്കുന്നത്.
പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നവരസ. തമിഴ്, മലയാള സിനിമ മേഖലയിലടക്കമുള്ള ശക്തമായ അഭിനേതാക്കളുടെ പിൻബലം ഉള്ള ചിത്രമാണ് നവരസ. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, ശരവണന്‍, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, ബോബി സിംഹ, മണിക്കുട്ടൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്.
Also Read: ഒൻപത് വികാരങ്ങളും ഒൻപത് സംവിധായകരുമായി നവരസ ഓഗസ്റ്റ് ആറിന്