കേരളം

kerala

ETV Bharat / sitara

'നവരസ'യ്‌ക്ക് മണിക്കൂറുകൾ ബാക്കി; ഒൻപത് ഭാവങ്ങൾ നിറച്ച 'സിംഫണി ഓഫ് ഇമോഷൻസ്' - സിംഫണി ഓഫ് ഇമോഷൻസ് നവരസ വാർത്ത

ഒൻപത് രസങ്ങൾ, ഒൻപത് കഥകൾ, ഒൻപത് സംവിധായകർ... നവസരയിലെ മ്യൂസിക്കൽ ട്രാക്ക് റിലീസ് ചെയ്‌തു.

symphony of emotions musical track news  tamil anthology navarasa latest news  suriya prayaga tamil anthology navarasa news  maniratnam navarasa release news  ഒൻപത് രസങ്ങൾ ആന്തോളജി നെറ്റ്‌ഫ്ലിക്സ് വാർത്ത  ഒൻപത് രസങ്ങൾ നവരസ വാർത്ത  സിംഫണി ഓഫ് ഇമോഷൻസ് നവരസ വാർത്ത  മണിരത്‌നം നവരസ വാർത്ത
സിംഫണി ഓഫ് ഇമോഷൻസ്

By

Published : Aug 5, 2021, 7:41 PM IST

കൊവിഡിൽ ഇടറിയവർക്ക് കൈത്താങ്ങാണ് തമിഴിൽ ഒരുങ്ങുന്ന 'നവരസ'. ഇന്ത്യൻ സിനിമ മാതൃകയാക്കേണ്ട വിപ്ലവകരമായ തുടക്കത്തിന് നിർമാതാക്കളായി പ്രമുഖ സംവിധായകൻ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശും കൈകോർത്ത ആന്തോളജി ചിത്രം റിലീസിനെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി.

സിനിമയുടെ റിലീസിന്‍റെ ഭാഗമായി ഒൻപത് ഭാവങ്ങൾ പറയുന്ന സംഗീതവീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'സിംഫണി ഓഫ് ഇമോഷൻസ്' എന്ന പേരിലാണ് നവരസയുടെ മ്യൂസിക്കൽ ട്രാക്ക് നെറ്റ്‌ഫ്ലിക്‌സ് പങ്കുവച്ചത്.

നെറ്റ്‌ഫ്ലിക്‌സിലൂടെ 160ല്‍ അധികം രാജ്യങ്ങളില്‍ ഒരേ സമയം നവരസ റിലീസിനെത്തുകയാണ്. ഒൻപത് സംവിധായകർ ഒരുക്കുന്ന ഒൻപത് രസങ്ങളുടെ ഒൻപത് ചിത്രങ്ങൾ. ഗൗതം മേനോന്‍, പ്രിയദര്‍ശന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നീ സംവിധായകരാണ് ആന്തോളജി ഒരുക്കിയിരിക്കുന്നത്.

ഒൻപത് രസങ്ങൾ, ഒൻപത് കഥകൾ, ഒൻപത് സംവിധായകർ

ആകാംക്ഷക്കും അപ്പുറമാണ് നവരസ. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം തുടങ്ങി ഒൻപത് രസങ്ങൾ... സൂര്യ, വിജയ് സേതുപതി, ഗൗതം മേനോൻ, പ്രസന്ന, പാർവതി തിരുവോത്ത്, രേവതി, യോഗി ബാബു, ബോബി സിംഹ, പ്രകാശ് രാജ്, പ്രയാഗ മാർട്ടിൻ, അഥർവ്വ, നെടുമുടി വേണു, രേവതി, പാര്‍വതി തിരുവോത്ത്, പ്രയാഗ മാര്‍ട്ടിന്‍, മണിക്കുട്ടന്‍, രമ്യ നമ്പീശന്‍ തുടങ്ങി തെന്നിന്ത്യയിലെ വ്യത്യസ്‌ത തലമുറയിലെ വിവിധ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

40ലധികം അഭിനേതാക്കളും നൂറുകണക്കിന് സാങ്കേതിക പ്രവർത്തകരും പ്രതിഫലം വാങ്ങാതെ പൂർണമായും സൗജന്യമായാണ് ആന്തോളജിയുടെ ഭാഗമായത്.

More Read: എതിരിയും ഇൻമയും പായസവും ചേർന്ന 'നവരസ'; ഒമ്പത് രസങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മദ്രാസ് ടാക്കീസിന്‍റെയും ക്യൂബ് സിനിമാസിന്‍റെയും ബാനറിൽ നിർമിക്കുന്ന ആന്തോളജി ചിത്രത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമ തൊഴിലാളികള്‍ക്ക് നൽകും. തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌സി മുഖേനയാണ് നവരസയുടെ കൈത്താങ്ങ് സഹപ്രവർത്തകരിലേക്ക് എത്തുന്നത്.

ABOUT THE AUTHOR

...view details